
ചെന്നൈ; കിളമ്പാക്കത്ത് ബസ് കാത്ത് നില്‍ക്കുകയായിരുന്ന സ്ത്രീയെ ഓട്ടോറിക്ഷയില്‍ കയറ്റി പീഡനത്തിനിരയാക്കി. കുറ്റകൃത്യം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നു.പ്രതികള്‍ക്കായുള്ള അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു.
ബസ് കാത്ത് നിന്ന സ്ത്രീയുടെ മുന്നില്‍ ഓട്ടോറിക്ഷ നിര്‍ത്തി യാത്ര വാഗ്ദാനം ചെയ്തു. അവര്‍ വിസമ്മതിച്ചപ്പോള്‍ സ്ത്രീയെ ഓട്ടോറിക്ഷയിലേയ്ക്ക് ബലാല്‍ക്കാരമായി വലിച്ചിടുകയായിരുന്നു. തുടര്‍ന്ന് ബൈക്കിലെത്തിയ രണ്ട് പേര് കൂടി ഓട്ടോറിക്ഷയില്‍ കയറി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു.






