
ജൊഹാനസ്ബര്‍ഗ്: ടി20 ക്രിക്കറ്റിലെ വിക്കറ്റ് വേട്ടയില്‍ ഒന്നാമനായി അഫ്ഗാനിസ്ഥാന് സ്പിന്നര്‍ റാഷിദ് ഖാന്. ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗില്‍ എം ഐ കേപ്ടൗണിനായി കളിക്കുന്ന റാഷിദ് പാള്‍ റോയല്‍സ് താരം ദുനിത് വെല്ലാലെഗയെ പുറത്താക്കിയാണ് ടി20 ക്രിക്കറ്റിലെ വിക്കറ്റ് വേട്ടയില്‍ ഒന്നാമനായത്. വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ഡ്വെയ്ന്‍ ബ്രാവോയുടെ റെക്കോര്‍ഡ് പഴങ്കഥയാക്കിയാണ് 26കാരനായ റാഷിദ് ഖാന്റെ മുന്നേറ്റം.
582 മത്സരങ്ങളില്‍ നിന്ന് 546 ഇന്നിങ്സുകള്‍ പന്തെറിഞ്ഞാണ് ബ്രാവോ 631 വിക്കറ്റ് നേട്ടത്തിലെത്തിയത്. എന്നാല്‍ ഇതേ നാഴികക്കല്ലിനൊപ്പമെത്താന് റാഷിദിന് വേണ്ടിവന്നത് 460 മത്സരങ്ങളും 456 ഇന്നിങ്സുകളുമായിരുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്, ബിഗ് ബാഷ് ലീഗ്, പാകിസ്താന് സൂപ്പര്‍ ലീഗ്, മേജര്‍ ലീഗ് ക്രിക്കറ്റ്, എസ്എ20 എന്നിങ്ങനെ ലോകമെമ്പാടുമുള്ള ലീഗുകളില്‍ വ്യത്യസ്ത ടീമുകളുടെ നിര്‍ണായക താരമാണ് റാഷിദ് ഖാന്.
Rashid Khan is Now the leading wicket taker in T20 Cricket 🙌🔥 pic.twitter.com/klO8NSs4Ba
— Sanan Arshad (@Sanan_Here) February 5, 2025
2015 ഒക്ടോബറില്‍ പനിതാറാം വയസിലാണ് റാഷിദ് ടി20 ക്രിക്കറ്റില്‍ അരങ്ങേറിയത്. റാഷിദ് നേടിയ 632 വിക്കറ്റുകളില്‍ 161 വിക്കറ്റുകള്‍ രാജ്യത്തിനായി നേടിയതാണ്. റാഷിദ് നേടിയ 632 വിക്കറ്റുകളില്‍ 161 വിക്കറ്റുകള്‍ രാജ്യത്തിനായി നേടിയതാണ്. രാജ്യാന്തര ടി20 ക്രിക്കറ്റില്‍ അതിവേഗം 100 വിക്കറ്റ് തികച്ച താരവുമാണ് റാഷിദ്. 2021ല്‍ 53 മത്സരങ്ങളില്‍ നിന്നാണ് റാഷിദ് 100 വിക്കറ്റ് നേട്ടത്തിലെത്തിയത്. 6.49 ഇക്കോണമിയിലാണ് റാഷിദിന്റെ വിക്കറ്റ് വേട്ടയെന്നതും ശ്രദ്ധേയമാണ്. ടി20 ക്രിക്കറ്റില്‍ കുറഞ്ഞത് 250 വിക്കറ്റുകളെങ്കിലും വീഴ്ത്തിയ ബൗളര്‍മാരില്‍ സുനില്‍ നരെയ്ന്(6.12) മാത്രമാണ് ഇതിനെക്കാള്‍ മികച്ച ഇക്കോണമിയുള്ളത്.






