
അമേരിക്കയിൽ ലാൻഡിംഗിന് തൊട്ട് പിന്നാലെ രണ്ട് വിമാനങ്ങൾ കൂട്ടിയിടിച്ചു. അമേരിക്കയിലെ സിയാറ്റിൽ ടകോമ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബുധനാഴ്ചയാണ് സംഭവമുണ്ടായത്. ജപ്പാൻ എയർലൈന്റെ യാത്രാ വിമാനവും ഡെൽറ്റ എയർലൈന്റെ ജെറ്റ് വിമാനവും തമ്മിലാണ് കൂട്ടിയിടിച്ചത്.
രാവിലെ പത്തേകാലോടെയാണ് അപകമുണ്ടായത്. ടോക്കിയോയിൽ നിന്ന് എത്തിയ ജപ്പാൻ എയർലൈൻ 68 വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ ടാക്സി ചെയ്യുകയായിരുന്ന ഡെൽറ്റ വിമാനത്തിന്റെ വാലിലേക്ക് ഇടിക്കുകയായിരുന്നു. റൺവേയിലെ ഐസ് നീക്കിയ ശേഷമുള്ള അറിയിപ്പിനായി കാത്തിരിക്കുമ്പോഴാണ് സംഭവം.
ബോയിംഗ് 787 9 ഡ്രീം ലൈനർ വിമാനവും ബോയിംഗ് 737 വിമാനവും തമ്മിലാണ് കൂട്ടിയിടിച്ചത്. രണ്ട് വിമാനങ്ങളും വേഗത കുറഞ്ഞ അവസ്ഥയിലായതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. 142 യാത്രക്കാരാണ് ഡെൽറ്റ വിമാനത്തിൽ 142 പേരും ജപ്പാൻഎയർലൈൻ വിമാനത്തിൽ 172 യാത്രക്കാരും 13 ക്രൂ അംഗങ്ങളുമാണ് ഉണ്ടായിരുന്നത്.






