
ഭോപ്പാല്‍; മധ്യപ്രദേശിലെ ശിവപുരിക്ക് സമീപം വ്യോമസേനയുടെ യുദ്ധവിമാനം തകര്‍ന്നുവീണു. പതിവ് പരിശീലന പറക്കലിനിടെയാണ് ഇരട്ട സീറ്റുള്ള മിറാഷ് 2000 യുദ്ധവിമാനം തകര്‍ന്നു വീണത്.
പൈലറ്റുമാര്‍ പരിക്കുകളോടെ രക്ഷപ്പെട്ടതായി നാട്ടുകാര്‍ വ്യക്തമാക്കി. അപകടത്തിന്റെ കാരണം കണ്ടെത്താന്‍ വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.






