
തിരുവനന്തപുരം: വനം വന്യജീവി സംരക്ഷണത്തിന് 305.61 കോടി രൂപ നീക്കിവെച്ചു. ആര്‍ആര്‍ടി സംഘത്തിന്റെ എണ്ണം 28 ആയി ഉയര്‍ത്തി. കോട്ടൂര്‍ ആന സംരക്ഷണ കേന്ദ്രത്തിന് രണ്ടുകോടി നീക്കിവെച്ചു. വയനാട് പാക്കേജിന് 10 കോടിയും അനുവദിച്ചു.
പാമ്പുകടി മരണങ്ങള് ഇല്ലാതാക്കാന്‍ പാമ്പ് വിഷബാധ ജീവഹാനി രഹിത കേരളം പദ്ധതിക്ക് 25 കോടിയാണ് നീക്കി വെച്ചിരിക്കുന്നത്. എല്ലാ ജില്ലാ ആശുപത്രികളിലും സ്ട്രോക് യൂണിറ്റ് ആരംഭിക്കും. ഇതിനായി 21 കോടി രൂപയാണ് മാറ്റി വെച്ചിരിക്കുന്നത്.
മജ്ജ മാറ്റി വെയ്ക്കലിന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൗകര്യം ചെയ്യുമെന്നും ധനമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 2630 കോടി ചെലവഴിച്ചു. മെഡിസെപ് പദ്ധതിയില്‍ 1668 കോടി രൂപ അനുവദിച്ചു. 1605 കോടിയും സ്വകാര്യ ആശുപത്രിയിലെ ചികിത്സാ ചെലവിനത്തിലാണ് നല്‍കിയത്. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അഷ്വേര്‍ഡ് പെന്ഷന് പദ്ധതി നടപ്പാക്കും.






