
ഡല്‍ഹി ജനങ്ങള്‍ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ചരിത്ര വിജയത്തിന് ഡല്‍ഹിയെ അഭിനന്ദിക്കുന്നു. ഡല്‍ഹിയുടെ വകസനം ഉറപ്പുവരുത്തും. വികസനവും സദ്ഭരണവും വിജയിച്ചു. ബിജെപിക്ക് ലഭിച്ചത് ഉജ്ജ്വലവും ചരിത്രപരവുമായ ജനവിധി. ഡല്‍ഹിയിലെ സഹോദരങ്ങളെ നമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ തലസ്ഥാനത്ത് ബിജെപി വീണ്ടും അധികാരത്തില്‍ എത്താന്‍ ഒരുങ്ങുന്നതിനാല്‍ ഇന്ന് വൈകുന്നേരം 8 മണിയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപി ആസ്ഥാനത്ത് പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ മാര്‍ഗിലെ ബിജെപി ആസ്ഥാനത്ത് വൈകുന്നേരം 7:45 ഓടെ അദ്ദേഹം എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
പത്ത് വര്‍ഷം തുടര്‍ച്ചയായി ഭരിച്ചതിന് ശേഷമാണ് ആംആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ നിന്ന് പുറത്താവുന്നത്. അഴിമതിക്കെതിരെ രംഗത്തുവന്ന പാര്‍ട്ടി അഴിമതിക്കേസുകളില്‍ മുങ്ങിയതോടെ ജനം തിരിച്ചടി നല്‍കുകയായിരുന്നു. ആകെയുള്ള 70 സീറ്റുകളില്‍ 22 സീറ്റുകളിലൊതുങ്ങുകയും ആംആദ്മിയുടെ സ്ഥാപകനേതാക്കളായ അരവിന്ദ് കേജരിവാളും മനീഷ് സിസോദിയയും ദയനീയമായി പരാജയപ്പെട്ടു.






