
ഒരു വടക്കന്‍ വീരഗാഥ വീണ്ടും ബിഗ് സ്ക്രീനില്‍ കണ്ട് ജോമോള്‍. ചിത്രത്തില്‍ ഉണ്ണിയാര്‍ച്ചയുടെ ബാല്യകാലം അവതരിപ്പിച്ചത് ജോമോളായിരുന്നു. ഉണ്ണിയാര്‍ച്ചയായി കസറുന്ന കുഞ്ഞു ജോമോളെ കണ്ട് നാണം കൊണ്ട് മുഖം പൊത്തുന്ന താരത്തിന്റെ വീഡിയോ വൈറലാവുകയാണ്.
കൊച്ചിയിലെ മള്‍ട്ടിപ്ലക്സിലാണ് ജോമോള്‍ സിനിമ കാണാനെത്തിയത്. ചെറുപ്പത്തില്‍ താന്‍ അഭിനയിച്ച സിനിമ വര്‍ഷങ്ങള്‍ക്കു ശേഷം ഏറെ കൗതുകത്തോടെയാണ് ജോമോള്‍ കണ്ടത്. എന്താണ് അഭിനയം എന്ന് അറിയുന്നതിനും മുന്‍പ് ചെയ്ത സിനിമ ക്ലാസിക് ആയതും ഇപ്പോഴും ആളുകള്‍ ഓര്‍ത്തിരിക്കുന്നതും വലിയ സന്തോഷമുണ്ടാക്കുന്ന കാര്യങ്ങളാണെന്ന് ജോമോള്‍ അടുത്തിടെ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
ഒരു വടക്കന്‍ വീരഗാഥയില്‍ അഭിനയിക്കുമ്പോള്‍ ജോമോള്‍ക്ക് വെറും സഞ്ചു വയസ്സായിരുന്നു. ആ ചെറിയ പ്രായത്തില്‍ വളരെ ഭംഗിയായി കഥാപാത്രത്തെ അവതരിപ്പിച്ച താരത്തെ നിരവധി പേര് പ്രശംസിച്ചിരുന്നു.






