
ഒരുപാട് ആരാധകരുളള അവതാരകയാണ് പേളി മാണി. ബിഗ്ബോസില്‍ പങ്കെടുത്തതോടെ പേളിയുടെ ആരാധകരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായി. ബിഗ് ബോസില്‍ വെച്ചാണ് പേളിയും ശ്രീനിഷും പ്രണയത്തിലാകുന്നതും പിന്നീട് വിവാഹം കഴിക്കുന്നതും. ഇപ്പോള്‍ തന്റെ യൂട്യൂബ് ചാനലിനാണ് പേളി ശ്രദ്ധ കൊടുക്കുനന്നത്. എല്ലാ പിന്തുണയുമായി ശ്രീനിഷും പേളിക്കൊപ്പമുണ്ട്.
രണ്ട് കുഞ്ഞുങ്ങളാണ് പേളിക്കും ശ്രീനിഷിനും. മൂത്ത മകളുടെ പേര് നിലയെന്നാണ് രണ്ടാമത്തെ മകളുടെ പേര് നിതാര എന്നാണ്. നിലയുടെയും നിതാരയുടെും വിശേഷങ്ങളും തങ്ങളുടെ സന്തോഷങ്ങളും വീട്ടിലെ ഓരോ പുതിയ സംഭവങ്ങളുമൊക്കെ പേളി ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. പേളിയുടെ വീഡിയോകള്‍ കാണാന്‍ ആരാധകര്‍ കാത്തിരിക്കാറാണ്. വളരെ രസകരമായ രീതിയലുള്ള പേളിയുടെ അവതരണം ആര്‍ക്കും മടുക്കില്ല, അതുകൊണ്ട് തന്നെയാണ് ഇത്രയധികം സ്വീകാര്യത ലഭിച്ചതും.
ഇപ്പോഴിതാ പുതിയൊരു സന്തോഷം പങ്കുവെച്ചെത്തിയിരിക്കുകയാണ് പേളി. പ്രണയദിനത്തില്‍ ഭര്‍ത്താവ് ശ്രീനിഷിന് കൊടുക്കാന്‍ പറ്റിയ ഏറ്റവും വലിയ സമ്മാനത്തെക്കുറിച്ചാണ് പേളി പറയുന്നത്. ഓര്‍മാക്സ് മീഡിയയുടെ ഇന്ത്യയിലെ ടോപ്പ് 10 ഇന്ഫ്ലുവേഴ്സില് ഒരാളി പേളിയെ വീണ്ടും തിരഞ്ഞെടുത്തിരിക്കുകയാണ്. ഈ സന്തോഷം പേളി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. നേരത്തെയും പേളിയെ തേടി ഈ നേട്ടം എത്തിയിട്ടുണ്ട്.
നിങ്ങള്‍ എല്ലാവരും ഒരിക്കല്‍ക്കൂടി എന്നെ സ്ട്രോങ് ആക്കി..രണ്ട് കുട്ടികളുടെ അമ്മയായിക്കൊണ്ട് ജോലിയും കുടുംബവും ഒരുമിച്ച് കൊണ്ടുപോവുക എന്നത് എളുപ്പമുള്ള കാര്യമല്ല. പക്ഷേ രണ്ടിനോടുമുള്ള എന്റെ ഇഷ്ടം എനിക്കും ശ്രീനിക്കും രണ്ടും തുടരാന്‍ ആത്മവിശ്വാസവും പ്രചോദനവും നല്കുന്നു. എപ്പോഴും എന്നെ പിന്തുണച്ചതിനും എന്റെ ഒപ്പം ഉള്ളതിനും നന്ദി. മലയാളികളുടെ ശക്തിയാണ് ഇവിടെ കാണാന്‍ സാധിക്കുന്നത്.
കാരണം എല്ലാ പ്ലാറ്റ് ഫോമുകളില്‍ നിന്നുമാണ് മലയാളം പ്രധാന ഭാഷയായി തിരഞ്ഞെടുത്തത്. അതില്‍ ടോപ്പ് 10 ല്‍ ഇടം നേടിയത് സന്തോഷമാണ്. അതെ, നമ്മള് ഒന്നിച്ച് വീണ്ടും അത് നേടിയിരിക്കുന്നു. അടുത്ത തവണ ഓര്‍മാക്സ് എന്റെയും ശ്രീനിയുടെയും ഒരു ചിത്രം ഒരുമിച്ച് ഉപയോഗിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ശ്രീനിക്ക് എന്റെ വാലന്റൈന്‍സ് ഡേ സമ്മാനം., പേളി കുറിച്ചു.






