
പത്ത് വര്‍ഷത്തിലേറെയായി മലയാള സിനിമയിലെ യുവതാരനിരയില്‍ സജീവമായി നില്ക്കുന്ന യുവനടിയാണ് മാളവിക സി. മേനോന്. ദേവയാനം എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടാണ് മാളവിക നടിയായി അരങ്ങേറിയത്. മോളിവുഡിലും കോളിവുഡിലും ഒരുപോലെ ആരാധകരുണ്ട് താരത്തിന്.
916 എന്ന ചിത്രത്തിലൂടെയാണ് മാളവിക മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. നിദ്ര, ഹീറോ, ഞാന്‍ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, എടക്കാട് ബറ്റാലിയന്, അല്‍ മല്ലു തുടങ്ങിയ ചിത്രങ്ങളിലെല്ലാം മാളവിക ചെറിയ വേഷങ്ങള്‍ അവതരിപ്പിച്ചിരുന്നു. മലയാളത്തിന് പുറമെ തമിഴ് ചിത്രങ്ങളിലും മാളവിക അഭിനയിച്ചിട്ടുണ്ട്.
സോഷ്യല്‍ മീഡിയയിലും നിരവധി ആരാധകരുളള നടിയാണ് മാളവിക മേനോന്. മോഡലിങ്ങിലും സജീവമായ മാളവിക ഇനോഗറേഷന് പരിപാടികളുമായും സജീവമാണ്. ഇപ്പോഴിതാ മാളവിക തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ച ഒരു വീഡിയോയാണ് ശ്രദ്ധ നേടുന്നത്.
ജീവിതത്തെ പിടിച്ചു നിര്‍ത്തുന്ന ഏറ്റവും വലിയ കാര്യം പരസ്പരമുളള സ്നേഹമാണ് എന്നാണ് വീഡിയോയ്ക്കൊപ്പം മാളവിക കുറിച്ചിരിക്കുന്നത്. വാലന്റൈന്‍സ് ഡേ വാരം എന്ന ഹാഷ് ടാഗും പോസ്റ്റിനൊപ്പം കൊടുത്തിട്ടുണ്ട്.നടി പ്രണയത്തിലാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
അതേ സമയം ഇത് വാലന്റൈന്‍സ് ഡേ സ്പെഷ്യല്‍ ഫോട്ടോഷൂട്ടിന്റെ വീഡിയോ ആവാനും സാധ്യതയുണ്ട്. പൊതുവെ എല്ലാ ആഘോഷങ്ങളും വിടാതെ ആഘോഷിക്കുകയും, അതിന്റെ എല്ലാം ഫോട്ടോഷൂട്ട് നടത്തുകയും ചെയ്യുന്ന നടിയാണ് മാളവിക. ഇതും അങ്ങനെ എന്തെങ്കിലും ആവാനുള്ള സാധ്യത ഏറെയാണ്. സ്നേഹം അറിയിച്ച് നിരവധി കമന്റുകലാണ് പോസ്റ്റിന് താഴെ വരുന്നത്.






