
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നാല് കോടിയിലേറെ രൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. കസ്റ്റംസ് തായ്ലാന്റിൽ നിന്നും വന്ന പഞ്ചാബ് സ്വദേശിയുടെ പക്കൽ നിന്നാണ് 15 കിലോയോളം കഞ്ചാവ് പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കസ്റ്റംസ് പരിശോധന. പിടിയിലായ പഞ്ചാബ് സ്വദേശിയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.






