
തിരുവനന്തപുരം: കാട്ടാക്കടയില്‍ വിദ്യാര്‍ത്ഥി സ്കൂളില്‍ തൂങ്ങിമരിച്ചു. മരിച്ചത് കുറ്റിച്ചല്‍ എരുമക്കുഴി സ്വദേശി ബെന്‍സണ്‍. ഇന്നലെ വൈകുന്നേരം മുതല്‍ കുട്ടിയെ കാണ്മാനില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് സ്കൂളിനുള്ളില്‍ തൂങ്ങി നില്ക്കുന്ന നിലയില്‍ കണ്ടെത്തിയത്.
കുറ്റിച്ചല്‍ സ്കൂളിലെ വിഎസ്എസ് സി വിദ്യാര്‍ത്ഥിയാണ് ബെന്‍സണ്‍. അതിനിടയില്‍ മരണത്തിന് പിന്നില്‍ ക്ലാര്‍ക്കെന്ന് കുടുംബത്തിന്റെ ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത് വന്നിട്ടുണ്ട്. കുട്ടിയെ ക്ലാര്‍ക്ക് മാനസീകമായി പീഡിപ്പിച്ചെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
പ്രൊജക്ട് സബ്മിറ്റ് ചെയ്യാന്‍ പോയപ്പോള്‍ പരിഹസിച്ചെന്നാണ് ആക്ഷേപം. ആരോപണം പരിശോധിക്കുമെന്നും ക്ലാര്‍ക്കുമായി തര്‍ക്കം ഉണ്ടായിരുന്നെന്നും ഇക്കാര്യം കുട്ടിയുടെ മാതാപിതാക്കളെ അറിയിച്ചിരുന്നതായിട്ടുമാണ് സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കുന്നത്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസീക സമ്മര്‍ദ്ദം നേരിടുമ്പോള്‍ വിദഗ്ദ്ധരെ സമീപിക്കുക)





