
എല്ലാ നിരാശയില്‍ നിന്നും ജീവിതത്തിലേക്ക് കിട്ടിയ വെളിച്ചം പോലെയാണ് പുതിയ ജീവിതത്തെ മീര വാസുദേവ് നോക്കി കാണുന്നത്. ജീവിതത്തിന് എല്ലാ അര്‍ഥങ്ങളും നല്കി കൂടെ നില്ക്കാന് ഭര്‍ത്താവ് വിപിനും താരത്തിനൊപ്പമുണ്ട്.
വിപിന്‍ പുതിയങ്കവുമായി ഇക്കഴിഞ്ഞ വര്‍ഷമാണ് മീരയുടെ വിവാഹം നടന്നത്. മീര ഈ ബന്ധത്തിലേക്ക് കടന്നപ്പോള്‍ ഏറെ പരിഹസിച്ചവരുണ്ട്. എന്നാല്‍ പരിഹസിച്ച എല്ലാവര്ക്കും ഉളള മറുപടി കൂടി ആയിരുന്നു മീരയുടെയും വിപിന്റെയും പിന്നീടുളള ജീവിതം. ഒരു മകനാണ് മീരയ്ക്കുളളത്. മോനുമൊത്തുളള സന്തോഷ ജീവിതം ഓരോ നിമിഷവും ആസ്വദിക്കുകയാണ് മീരയും വിപിനും.
ഷൂട്ടിങ് തിരക്കുകള്‍ തീര്‍ന്നാല്‍ ഇരുവരും കുറച്ചു നല്ല നിമിഷങ്ങള്‍ സ്പെന്‍ഡ് ചെയ്യാറുണ്ട്. അങ്ങനെയുള്ള നിമിഷങ്ങള്‍ ആണ് ഇരുവരും സോഷ്യല്‍ മീഡിയ വഴി പങ്കിടുന്നത്. അതില്‍ ഏറ്റവും സന്തോഷം തോന്നുന്ന ഒരു നിമിഷമാണ് വിപിന്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. അതും ലോക പ്രണയദിനത്തില്‍ പങ്കിട്ട പോസ്റ്റ് അകായാല് ഇരുവര്‍ക്കും ആശംസകള്‍ നേരുകയാണ് ആരാധകര്‍
ഞങ്ങളുടെ ജീവിതവും സ്നേഹവും ഞങ്ങളുടെ ഈ പുഞ്ചിരി പോലെ മനോഹരമായിരിക്കും.എന്ന ക്യാപ്ഷന്‍ നല്‍കിയാണ് തന്റെ പ്രണയിനിയെ ചേര്‍ത്ത് പിടിച്ചുകൊണ്ട് വിപിന്‍ ചിത്രം പങ്കുവച്ചത്. ക്യാമറാമാന് കൂടിയായ വിപിന്‍ മീരക്ക് കരിയറില്‍ ഉയരാന്‍ വേണ്ടി എല്ലാ പിന്തുണ നല്‍കിയും ഒപ്പം ഉണ്ട്. മീരയെക്കാള്‍ പ്രായത്തില്‍ ഏറെ വ്യത്യാസം ഉണ്ട് വിപിന്‍.
വിപിന്‍ പ്രായത്തില്‍ താഴെയാണ് എന്നുള്ള പരിഹാസവും ഇവരുടെ വിവാഹം കഴിഞ്ഞ മാത്രയില്‍ വന്നിരുന്നു. എന്നാല്‍ അതിനെയെല്ലാം നിഷ്പ്രഭം ആക്കുന്ന രീതിയില്‍ ആണ് ഇവരുടെ ജീവിതം. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 21-നായിരുന്നു മീരയുടെയും വിപിന്റെയും വിവാഹം. കോയമ്പത്തൂരിലെ ക്ഷേത്രത്തിലെ ചടങ്ങുകള്‍ക്കുശേഷം ഇരുവരും വിവാഹം ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളുമാണ് ചടങ്ങില്‍ പങ്കെടുത്തത്.






