
ആലുവയിൽ ഒരു മാസം പ്രായമായ കുട്ടിയെ തട്ടിക്കൊണ്ടുപോയ ഇതരസംസ്ഥാനക്കാർ പിടിയില്‍. ആസാം സ്വദേശിയും ഭിന്ന ലിംഗക്കാരിയുമായ റിങ്കി (20) സുഹൃത്ത് ആസാം നാഗോൺ സ്വദേശിയുമായ റാഷിദുൽ ഹഖ് (29) എന്നിവരെയാണ് ആലുവ പോലീസ് രണ്ട് മണിക്കൂർ നേരത്തെ സാഹസികമായ അന്വേഷണത്തിനൊടുവിൽ പിടികൂടിയത്.
ഇവര്‍ ബീഹാർ സ്വദേശിനിയുടെ ഒരു മാസം പ്രായമായ ആൺകുട്ടിയെയാണ് കഴിഞ്ഞ ദിവസം തട്ടികൊണ്ടുപോയത് . 14 ന് രാത്രി 8 മണിയോടെയാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയി 70000 രൂപ ആവശ്യപ്പെട്ടതായി സ്റ്റേഷനിൽ വിവരം ലഭിക്കുന്നത്.
അന്വേഷണത്തിനൊടുവില്‍ രാത്രി 10 മണിയോടെയാണ് പോലീസ് കൊരട്ടി ഭാഗത്ത് വച്ച് പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞു നിർത്തി പ്രതികളെ പിടികൂടിയത്. കുട്ടിയെ തൃശൂരിൽനിന്നും ആസാമിലേക്ക് കൊണ്ടു പോകുവാനാണ് ഇവര്‍ ലക്ഷ്യമിട്ടിരുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.






