
ന്യൂഡല്‍ഹി; ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലുംപെട്ട് 18 പേര് മരിച്ച സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. മരണപ്പെട്ടവരുടെ കുടുംബത്തിന് അദ്ദേഹം അനുശോചനമറിയിച്ചു.പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തിയട്ടുണ്ട്. കുംഭമേളയ്ക്കായി പ്രയാഗരാജിലേക്ക് പോകാനെത്തിയവരാണ് അപകടത്തില്‍പെട്ടത്.
കുംഭമേളയ്ക്കായി രണ്ട് പ്രത്യേക ട്രെയിനുകള്‍ റെയില്‍വേ സജ്ജീകരിച്ചിരുന്നു. ട്രെയിനുകള്‍ പ്ലാറ്റ്ഫോമിലേക്ക് എത്തുന്നതിന് മുന്നോടിയായാണ് വലിയ തിക്കും തിരക്കുമുണ്ടായിരുന്നു. അമ്പതിലതികം പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നുണ്ട്. പ്ലാറ്റ്ഫോം മാറ്റി ട്രെയിന്‍ നിര്‍ത്തിയതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് വിവരം. പ്രയാഗ്രാജ് എക്സ്പ്രസില്‍ പോകാനായി ആയിരങ്ങളാണ് ഇന്നലെ രാത്രി സ്റ്റേഷനിലെത്തിയത്.






