
കർണാടകയിലെ വ്യവസായിയിൽ നിന്നും ഇഡി ഉദ്യോഗസ്ഥൻ ചമഞ്ഞ് 4 കോടി തട്ടിയ കേസിൽ കർണാടക പോലീസ് അറസ്റ്റ് ചെയ്ത കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ഷഫീർ ബാബുവിനെ സസ്പെൻഡ് ചെയ്തു.
ഷഫീറിനെ സസ്പെൻഡ് ചെയ്ത് തൃശ്ശൂർ റൂറൽ ജില്ലാ പൊലീസ് മേധാവിയാണ് ഉത്തരവിറക്കിയിരിക്കുന്നത്. കേസിലെ പ്രധാന പ്രതിയാണ് ഷഫീര്‍ ബാബു. കൊടുങ്ങല്ലൂരെത്തിയാണ് കഴിഞ്ഞ ദിവസം കര്‍ണാടക പോലീസ് ഷഫീര്‍ ബാബുവിനെ അറസ്റ്റ് ചെയ്തത്. ഇരിങ്ങാലക്കുടയിലെ ക്വാര്‍ട്ടേഴ്സിലായിരുന്നു ഇയാള്‍ താമസിച്ചിരുന്നത്. എഎസ്ഐയെ അന്വേഷണ വിധേയമായിട്ടാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.






