
ആന്ധ്രാപ്രദേശിലെ കേന്ദ്രസർവകലാശാലയിൽ വിദ്യാർത്ഥികളുടെ സമരം. മലയാളി വിദ്യാർത്ഥികളടക്കം എഴുന്നൂറോളം വിദ്യാർത്ഥികളാണ് സർവകലാശാലയിലെ അഡ്മിനിസ്ട്രേഷൻ കെട്ടിടത്തിന് മുന്നിൽ ഇന്നലെ രാത്രി മുതൽ സമരം തുടരുന്നത്.
ലേഡീസ് ഹോസ്റ്റലിലെ സുരക്ഷാ വീഴ്ചയിൽ പ്രതിഷേധിച്ചാണ് സമരം. രാത്രിയടക്കം ഹോസ്റ്റലിനകത്തും പരിസരത്തും പുരുഷൻമാരെ കണ്ടതായി വിദ്യാർത്ഥികൾ പരാതിയില്‍ പറയുന്നു. അതിക്രമിച്ച് കയറിയവരിൽ ചിലർ കുറച്ച് വിദ്യാർത്ഥിനികളുടെ വീഡിയോ എടുത്തതായും ഇവർ പറയുന്നു.
ഇതിൽ പരാതി നൽകിയതിലും നടപടിയുണ്ടായിട്ടില്ല. ഹോസ്റ്റൽ പരിസരത്ത് സിസിടിവിയില്ലെന്നും ഉള്ളത് പ്രവർത്തനരഹിതമെന്നും വിദ്യാർത്ഥികൾ പറയുന്നു.






