
ഇരവിപേരൂര്‍: പ്രത്യക്ഷ രക്ഷാ ദൈവസഭാ സ്ഥാപകന്‍ പൊയ്കയില്‍ ശ്രീകുമാരഗുരുദേവന്റെ 147-ാമത് ജന്മദിനമഹോത്സവത്തോടനുബന്ധിച്ച് നടന്ന ഘോഷയാത്രയില്‍ പി.ആര്.ഡി.എസ് പുത്തന്‍ചിറ ശാഖാ സ്റ്റഡിക്ലാസ് അവതരിപ്പിച്ച ലോകസമാധാനസന്ദേശ ഡിസ്പ്ലേ ശ്രദ്ധേയമായി.
1914ൽ ഒന്നാംലോകമഹായുദ്ധം ലോകമെമ്പാടും ഇരുള്പടര്ത്തിയപ്പോള് പത്തനംതിട്ടയിലെ മാരംകുളത്ത് നിന്നും കാടിക്കാവിലേക്ക് പൊയ്കയില്‍ ശ്രീകുമാരഗുരുദേവന്‍ നയിച്ച ലോകസമാധാനജാഥയെ ആസ്പദമാക്കിയായിരുന്നു കുട്ടികളുടെ കലാപ്രകടനം. പൊയ്കയില്‍ ശ്രീകുമാരഗുരുദേവന്‍ ഉയര്‍ത്തിയ സമാധാനം സമാധാനം ലോകത്തിന് സമാധാനം എന്ന മുദ്രാവാക്യമാണ് കുട്ടികള്‍ ഉയര്‍ത്തിപ്പിടിച്ചത്.
യുദ്ധത്തിന്റെയും വംശീയതയുടെയും ജാതിവാദത്തിന്റെയും ഈ കാലഘട്ടത്തില്‍ പൊയ്കയില്‍ ശ്രീകുമാരഗുരുദേവന്‍ ഉയര്‍ത്തിയ സമാധാനജാഥയ്ക്ക് ഏറെ പ്രസക്തിയുണ്ടെന്ന് സ്റ്റഡിക്ലാസ് അധ്യാപകന് രഞ്ജിത് പുത്തന്‍ചിറ അറിയിച്ചു.






