
കൊല്ലം സുധി എന്ന അഭിനേതാവിലൂടെ പ്രേക്ഷകര്‍ അറിഞ്ഞ പേരാണ് രേണു സുധി. മിമിക്രി ആര്‍ട്ടിസ്റ്റും അഭിനേതാവുമായ കൊല്ലം സുധിയുടെ അകാല മരണം ആരാധകരെയും കുടുംബത്തിനെയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചതാണ്. പലരുടെയും സഹായഹസ്തങ്ങള്‍ അതിനു ശേഷം സുധിയുടെ കുടുംബത്തിന് ലഭിച്ചു. പലരുടെയും സഹായം കൊണ്ട് സുധിയുടെ ഭാര്യയ്ക്കും മകള്‍ക്കും ഒരു വീട് എന്ന സ്വപ്നവും സാക്ഷാത്കരിക്കാനായി.
സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നയാളാണ് കൊല്ലം സുധിയുടെ ഭാര്യയായ രേണു. മലയാളി പ്രേക്ഷകർക്ക് വളരെ പ്രിയങ്കരിയായ രേണു സുധിക്ക് വലിയൊരു ആരാധകനിര തന്നെയുണ്ട്. സുധിയുടെ വേര്‍പാടിനു ശേഷം സോഷ്യല്‍ മീഡിയയിലൂടെ വലിയ വിമര്‍ശനങ്ങള്‍ രേണുവിന് നേരിടേണ്ടി വന്നിട്ടുണ്ട്. താരം ഒരു റീല്‍ അപ്ലോഡ് ചെയ്യുമ്പോള്‍ പോലും വലിയ ബുദ്ധിമുട്ടായിരുന്നു സോഷ്യല്‍ മീഡിയയിലെ സദാചാരവാദികളുടെ ഭാഗത്തു നിന്ന് വന്നിരുന്നത്. എന്നാല്‍ അതൊന്നും കാര്യമാക്കാതെ ആത്മവിശ്വാസത്തോടെ മുന്നോട്ടു ജീവിക്കുകയാണ് രേണു. ഇടയ്ക്ക് നാടക അഭിനയത്തിലൂടെയും രേണു ശ്രദ്ധ നേടിയിരുന്നു.
ഇപ്പോഴിതാ ചാന്തുപൊട്ടിലെ ചാന്തു കുടഞ്ഞ് ഒരു സൂര്യൻ മാനത്തെ എന്ന് തുടങ്ങുന്ന ഗാനം റിക്രിയേറ്റ് ചെയ്യുകയാണ് രേണു സുധി. രേണുവും ഷാനെന്ന വ്യക്തിയുമാണ് ഈ റീലിലുള്ളത്. കടല്‍ തീരത്തു കൂടി രേണുവും ഷാനും ഒരുമിച്ചുള്ള ചില ഇന്റിമേറ്റ് രംഗങ്ങളും പ്രണയവുമൊക്കെയാണ് വീഡിയോയിലുള്ളത്. താരം പങ്കിട്ട ഈ വീഡിയോ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ വൈറലായി.
അതിനു പിന്നാലെ വിമര്‍ശന കമന്റുകളും വന്നു. ‘ഇതിത്തിരി കൂടിപ്പോയില്ലേ, അഭിനയിച്ചു ജീവിക്കാം പക്ഷെ ഈ വീഡിയോ മോശം ആയി പോയി’ എന്നതടക്കം വിമര്‍ശനങ്ങളുണ്ട്. സുധിയുടെ മരണം കൊണ്ട് ഉപകാരം ഉണ്ടായത് നിങ്ങള്‍ക്കാണ് എന്നും ചിലർ കമന്റുകളിലൂടെ കുറിക്കുന്നുണ്ട്.
എന്നാല്‍ വിമർശന കമന്റുകള്‍ നല്‍കുന്നവർക്ക് എല്ലാം തന്നെ കുറിക്ക് കൊള്ളുന്ന മറുപടി തന്നെയാണ് രേണുവിന്റെ ഭാഗത്തുനിന്നും ഉണ്ടാവുന്നത് ഇനിയും ഇത്തരം കമന്റുകള്‍ കേട്ട് നില്ക്കാൻ തയ്യാറല്ല എന്ന് രേണു പറയാതെ പറയുന്നതുപോലെയാണ് ഏതൊരാള്‍ക്കും തോന്നുന്നത് അതേസമയം ‘ഒരു പെണ്‍കുട്ടി അവളുടെ കുടുംബം നോക്കുവാൻ വേണ്ടി മുൻപോട്ട് ഇറങ്ങുമ്പോള്‍ ഇത്തരത്തിലുള്ള കമന്റുകള്‍ പറയാൻ നാണമില്ലേ എന്നും, ഇതുപോലെ മുന്നോട്ടുപോ രേണു തളർത്താനായിരം പേരുണ്ടാവും തളരാതെ മുന്നോട്ടു പോവുക’ എന്നും പിന്തുണ കുറിക്കുന്നവരുണ്ട്.






