
ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജും സംഗീതജ്ഞ ആശാ ഭോസ്ലെയുടെ കൊച്ചുമകള്‍ സനായ് ഭോസ്ലെയേയും സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് ഈ അടുത്താണ് വിരവമമായത്. ഇരുവരും പ്രണയത്തിലാണെന്നടക്കമുളള ചര്‍ച്ചകളെ നിഷേധിച്ചുകൊണ്ട് പ്രിയപ്പെട്ട സഹോദരാ എന്ന് കുറിച്ചുകൊണ്ട് സനായ് ഇന്‍സ്റ്റഗ്രാം പോസ്റ്റും പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ഇരുവരും തമ്മില്‍ പങ്കുവെച്ച ഡ്യൂയറ്റ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.
സനായുടെ മ്യൂസിക്കല്‍ ആല്‍ബത്തിലെ കെഹന്ദി ഹെ എന്ന പാട്ടിന്റെ വരികള്‍ പാടിക്കൊണ്ടാണ് ഇരുവരും വീഡിയോ ചെയ്തിരിക്കുന്നത്. ഇത് രണ്ടുരേും തങ്ങളുടെ ഇന്‍സ്റ്റഗ്രാം റീല്‍സില്‍ പങ്കുവെച്ചിട്ടുമുണ്ട്. സ്വപനങ്ങളെ പിന്തുടരാന് കാരണക്കാരനായവനെന്ന കുറിപ്പോടെയാണ് സനായ് തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സനായ് ഭോസ്ലെയും സിദ്ധാര്‍ഥ് ഭോസ്ലെയും പാടിയ കെഹന്ദി ഹെ ആല്‍ബത്തിന് വലിയ പ്രതികരണമാണ് യൂട്യൂബില്‍ ലഭിക്കുന്നത്.






