
കണ്ണൂര്‍: ആള്‍ക്കൂട്ടത്തിനിടയിലേയ്ക്ക് വീണ അമിട്ട് പൊട്ടി ക്ഷേത്രോത്സവത്തിനിടെ അപകടം. സംഭവത്തില്‍ അഞ്ച് പേര്‍ക്കാണ് പരിക്കേറ്റത്. ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. കണ്ണൂര്‍ അഴിക്കോട് മീന്‍കുന്നിലെ നീര്‍ക്കടവ് മുച്ചിരിയന്‍ ക്ഷേത്രോത്സവത്തിനിടെ ആയിരുന്നു അപകടം. മീന്‍കുന്ന് മുച്ചിരിയന്‍ കാവില്‍ പുലര്‍ച്ചെ നാലരയോടെയാണ് അപകമുണ്ടായത്.
അപകടത്തില്‍പെട്ടവരില്‍ ഒരു കുട്ടിയുമുണ്ട്. നാടന്‍ അമിട്ട് ആള്‍ക്കൂട്ടത്തിനിടയില്‍ വീണ് പൊട്ടുകയായിരുന്നു. തെയ്യം ഉത്സവത്തിനിടെയാണ് അപകടം. നാടന്‍ അമിട്ട് മുകളില്‍ പോയി പൊട്ടാതെ ആള്‍ക്കൂട്ടത്തിനിടയിലേക്ക് വീഴുകയായിരുന്നു.
12 വയസ്സുള്ള കുട്ടിയുള്‍പ്പെടെവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റയാളെ മംഗലാപുരത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. പത്തിരിയ്യം തെയ്യമായിരുന്നു ഇത്. നിരവധി ആളുകളാണ് തെയ്യം കാണാനെത്തിയിരുന്നത്.






