
സിൽവർ ലൈൻ അടഞ്ഞ അധ്യായമല്ലെന്നും കേന്ദ്ര സർക്കാരിന്റെ പരിഗണനയിലുണ്ടെന്നുമുള്ള പിയൂഷ് ഗോയലിന്റെ പ്രസ്താവന സ്വാഗതം ചെയ്ത് ധനമന്ത്രി കെ എൻ ബാലഗോപാൽ. സിൽവർലൈനുമായി ബന്ധപ്പെട്ട പിയൂഷ് ഗോയലിന്റെ നിലപാട് പോസറ്റീവ് സമീപനമാണെന്ന് ബാലഗോപാൽ അഭിപ്രായപ്പെട്ടു.. സിൽവർലൈൻ കേന്ദ്രസർക്കാരിന് നടപ്പാക്കേണ്ടിവരുമെന്നും അതിവേഗപാതകൾക്കായി രാഷ്ട്രീയത്തിനതീതമായി നിലകൊള്ളണമെന്നും ധനമന്ത്രി വ്യക്തമാക്കി.
'ഇൻവെസ്റ്റ് കേരള' ആഗോള നിക്ഷേപ സംഗമത്തിന്റെ ഉദ്ഘാടന വേദിയിലാണ് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍ പിണറായി സർക്കാർ മുന്നോട്ട് വെച്ച തിരുവനന്തപുരം - കാസർകോട് അതിവേഗ റെയിൽ പദ്ധതിയായ സിൽവർ ലൈൻ അടഞ്ഞ അധ്യായമല്ലെന്ന് വ്യക്തമാക്കിയത്. പദ്ധതി കേന്ദ്ര റെയിൽവെ മന്ത്രാലയത്തിന്റെ പരിഗണനയിലാണെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കിയിരുന്നു.






