
അഭിനേതാവ്, അവതാരകൻ, റേഡിയോ ജോക്കി എന്നിങ്ങനെ വിവിധ മേഖലകളിൽ തിളങ്ങി നിൽക്കുന്ന താരമാണ് മിഥുന് രമേശ്. മിനി സ്ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ് സ്ക്രീന്‍ പ്രേക്ഷകര്‍ക്കും ഒരുപോലെ പ്രിയങ്കരനായ താരം
വളരെ കുറച്ച് സിനിമകളിലെ അഭിനയിച്ചിട്ടുള്ളൂ. പക്ഷേ സ്റ്റേജ് ഷോ അവതാരകനായും ചാനല്‍ അവതാരകനുമായുമെല്ലാം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്ക്കുന്ന താരമാണ് മിഥുന്. സിനിമയില്‍ വലിയ സുഹൃത്തുക്കള്‍ ഉള്ള മിഥുന് ആര്ജെയാകുന്നതിന് മുമ്പ് അഭിനയിച്ച രണ്ട് സിനിമയിലും നായകന് ദിലീപ് ആയിരുന്നു.
ഇപ്പോഴിതാ ദിലീപുമായിട്ടുള്ള ബന്ധത്തെക്കുറിച്ച് മനസ് തുറക്കുകയാണ് മിഥുന് രമേശ്.
"ദിലീപേട്ടന് സുഹൃദ് വലയത്തിന് ഭയങ്കര വാല്യൂ കൊടുക്കുന്ന ആളാണ്. കൂടെ നില്ക്കുന്ന ആള്ക്കാര്ക്കെല്ലാവര്ക്കും വേണ്ടി അവര്‍ക്കെന്താണോ വേണ്ടത്, അവര്‍ക്കെന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്‍ പോയി ചെന്ന് സഹായം ചെയ്ത് കൊടുക്കുന്ന ആളാണ്. അത് പരസ്യപ്പെടുത്താത്ത ഒരു ആള് കൂടിയാണ് എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ള ആളാണ്.
എനിക്ക് ബെല്‍സ് പാള്‍സി വന്ന് നില്ക്കുന്ന സമയത്തും അങ്ങനെയായിരുന്നു.
അതിന്റെ തൊട്ടുമുന്‍പത്തെ ദിവസം ഞാന്‍ ദിലീപേട്ടനൊടൊപ്പം ഒരു ജിദ്ദയില്‍ ഒരു ഷോ ചെയ്ത് വന്ന് നാലോ അഞ്ചോ ദിവസം ആകുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ഇത് അറിഞ്ഞയുടനെ രാത്രി എനിക്കൊരു കോള്‍ വരികയാണ് ദിലീപേട്ടന്റെ. അതില്‍ അദ്ദേഹം പറയുകയാണ് നീ ഒന്നും അറിയേണ്ട, എനിക്കൊരു ഡോക്ടറുണ്ട്. നിങ്ങളുടെ അവിടത്തെ ചികിത്സയൊക്കെ നടന്നോട്ടെ. ഞാന്‍ ഒരാളെ വിടുന്നുണ്ട്.
എന്താണ് കാര്യം എന്ന് അറിയാന്‍ വേണ്ടിയിട്ടാണ് പറഞ്ഞ് പുള്ളി ഒരു ഡോക്ടറെ വിട്ടു.
നിനക്ക് ഒന്നും ആവേണ്ട, എന്റെ ഒരു ആശ്വാസത്തിന് വേണ്ടിയിട്ടാണ് എന്നാണ് ദിലീപേട്ടന് പറഞ്ഞത്. അതിന് ശേഷം ഫുള്‍ടൈം ആരെ കൊണ്ടെങ്കിലും വിളിപ്പിക്കുകയോ അല്ലെങ്കില്‍ പുള്ളി തന്നെ വിളിക്കുകയോ ചെയ്യുമായിരുന്നു. ആ ഒരു എപ്പിസോഡില്‍ കൂടെയുണ്ടാകുക എന്ന് പറയുന്ന സംഭവമുണ്ടല്ലോ.
അത് ഭയങ്കര ഇംപാക്ട്ഫുള്‍ ആയിരുന്നു. ദിലീപേട്ടനോട് ഒരുപാട് അറ്റാച്ച്മെന്റ് ഉണ്ട്.... സൗഹൃദങ്ങള്‍ എന്ന് പറയുമ്പോൾ ചാക്കോച്ചന്, ജോജു, ടൊവിനോ, മഞ്ജു ചേച്ചി എന്നിവരോടൊക്കെയാണ് ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ എന്ന് പറയാവുന്നത്... " മിഥുൻ പറയുന്നു.
സിനിമയില്‍ നിന്ന് പെട്ടെന്ന് ബ്രേക്ക് എടുത്ത മിഥുന് പിന്നീട് ദുബായില്‍ ആര്‍ജെ ആയി മാറി. പിന്നീട് ടെലിവിഷനിൽ അവതാരകനായി താരം മലയാളി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തി. മിഥുന്റെ അവതരണശൈലിക്ക് വലിയ ആരാധകവൃന്ദമുണ്ട്. ലൈഫ് ഈസ് ബ്യൂട്ടിഫുള്‍, നമ്മള്, വെട്ടം, റണ്‍വേ എന്നീ സിനിമകളിലെ മിഥുന്റെ കഥാപാത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടതാണ്.






