ഒരു വിശ്രമ സ്ഥലത്ത് ഫോണില്‍ വിളിച്ചു കൊണ്ടിരിക്കുന്ന ഒരു യുവാവിനെ പിന്നില്‍ നിന്നും പാമ്പ് ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പാമ്പ് നിരവധി തവണ ഇയാളുടെ തലയില്‍ കൊത്തുന്നുണ്ടെങ്കിലും രക്ഷയായത് തലയില്‍ വെച്ചിരിക്കുന്ന തൊപ്പിയാണ്.
@Nature Is Amazing എന്ന എക്സ് അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 'ഇദ്ദേഹം ധരിച്ചിരിക്കുന്ന തൊപ്പിക്ക് നന്ദി' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയില്‍ ഒരു മനുഷ്യന് തന്റെ പിന്നില്‍ പതിയിരിക്കുന്ന അപകടത്തെ കുറിച്ച് അറിയാതെ ഫോണ്‍ വിളിച്ചുകൊണ്ടിരിക്കുന്ന ദൃശ്യങ്ങളാണ് ഉള്ളത്. പെട്ടെന്ന് ഒരു പാമ്പ് അദ്ദേഹത്തിന്റെ പിന്നിലുള്ള ഒരു കമ്പിയിലൂടെ ഇഴഞ്ഞുവന്ന് തലയില്‍ കൊത്തുന്നു.
ഒന്നിലധികം തവണ ഇത്തരത്തില്‍ ചെയ്യുന്നത് വീഡിയോയില്‍ കാണാം. പക്ഷേ ഇതൊന്നും ആ മനുഷ്യന് അറിയുന്നില്ല എന്ന് മാത്രമല്ല ഒടുവില്‍ പാമ്പിന്റെ പല്ലില്‍ കൊളുത്തി തൊപ്പി തലയില്‍ നിന്നും ചാടിപ്പോകുമ്പോള്‍ മാത്രമാണ് ഇയാള്‍ പിന്നോട്ട് തിരിഞ്ഞു നോക്കുന്നതും പാമ്പിനെ കാണുന്നതും. അതോടെ വീഡിയോ അവസാനിക്കുന്നു.
വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ പാമ്പുകള്‍ എവിടെ വേണമെങ്കിലും പതി യിരിക്കാമെന്നും ആളുകള്‍ അവര്‍ ഇരിക്കുന്ന ചുറ്റുപാടുകള്‍ സുരക്ഷിതമാണെന്ന് ഉറപ്പാക്കണം എന്നും നിരവധിപ്പേര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍, അതേസമയം തന്നെ ഇതൊരു സ്ക്രിപ്റ്റഡ് വീഡിയോ ആണെന്നും ആളുകള്‍ അഭിപ്രായപ്പെടുന്നുണ്ട്. അതും തള്ളിക്കളയാനാകില്ല.

Comments