
മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ഒന്നിപ്പിച്ച് മഹോഷ് നാരായണന് സംവിധാനം ചെയ്യുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിനായി ആരാധകര്‍ ഏറെ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. കുഞ്ചാക്കോ ബോബന്, ഫഹദ് ഫാസില്‍ തുടങ്ങി വന്‍താരനിരയും ചിത്രത്തിലുണ്ട്.
ഇപ്പോഴിതാ സിനിമയുടെ ന്യൂഡല്‍ഹിയിലെ ലൊക്കോഷനില്‍ നിന്നുളള ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. മോഹന്‍ലാലും മമ്മൂട്ടിയും സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ എത്തുന്നു. നടി ഗ്രേസ് ആന്റണി ഇരുവര്ക്കുമൊപ്പമുളള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
സിനിമയുടെ രണ്ട് ഷെഡ്യൂള്‍ ശ്രീലങ്കയിലും ഒരു ഷെഡ്യൂള്‍ യുഎയിലും ഒരു ഷെഡ്യൂള്‍ അസര്‍ബൈജാനിലും പൂര്‍ത്തീകരിച്ചു. ആന്റോ ജോസഫ് പ്രൊഡ്യൂസറും, സി ആര് സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവര്‍ കോ പ്രൊഡ്യൂസര്‍മാരുമായ ചിത്രത്തിന്റെ കഥയും തിരക്കഥയും മഹേഷ് നാരായണന്റേതാണ്.






