
വിജയ് മാധവ് ദേവിക ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞിന്റെ നൂലുകെട്ട് ആയിരുന്നു ഫെബ്രുവരി 25 ന്. പേരിടലിനു മുന്‍പേ തന്നെ കുഞ്ഞിന്റെ പേര് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്നിരുന്നു. നൂലുകെട്ടിനു മുന്‍പേ തന്നെ ഫാന്‍സിനെ കൂട്ടിയ കുട്ടി താരം. ആഘോഷപൂര്‍വ്വം തന്നെ ചടങ്ങുകള്‍ നടന്നു.
ആഘോഷപൂര്‍വ്വം നടന്ന ചടങ്ങുകളുടെ ചിത്രങ്ങള്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ചടങ്ങില്‍ മുഴുവന്‍ താരമായത് രാധിക സുരേഷ് ഗോപിയാണ്.മൂത്തമകന് ആത്മജയുടെ ജനനസമയത്തും നൂലുകെട്ടിനും എല്ലാം സുരേഷ് ഗോപിയും രാധികയും ഭാഗം ആയിരുന്നു.
രാധികയും സുരേഷ് ഗോപികയും ഒക്കെ ആയി അടുത്ത ബന്ധമാണ് വിജയ്ക്കും ദേവികക്കും. ഇരുവരും അവരുടെ അനുഗ്രഹം വാങ്ങാന്‍ പോയതൊക്കെ മുന്‍പും വൈറലായിരുന്നു.
ഗിഫ്റ്റ് ആയി എന്താകും നല്‍കിയത് എന്നൊക്കെ ആയി ആരാധകര്‍. അതേസമയം കുഞ്ഞിന്റെ പേരിനെ ചൊല്ലി വലിയ ചര്‍ച്ചകള്‍ വരെ മുന്‍പ് സോഷ്യല്‍ മീഡിയയില്‍ നടന്നിരുന്നു.
ആണായാലും പെണ്ണ് ആയാലും ഈ പേര് തന്നെ ഇടും എന്നാണ് ഞാന്‍ ആഗ്രഹിച്ചത്. ഞാന്‍ അത് ദേവികയോട് പറയുകയും ചെയ്തിരുന്നു ദേവിക സമ്മതിച്ചു എന്നാണ് വിജയ് പറഞ്ഞതും.
ആത്മജ മഹാദേവ് എന്ന പേര് മനസ്സില്‍ തനിയെ വന്നപോലെയാണ് രണ്ടാമത്തെ കുട്ടിക്കും പേര് ഇട്ടത് എന്നും ദൈവത്തിന്റെ തീരുമാനം ആയിരുന്നു എന്നും വിജയും ദേവികയും വ്യക്തമാക്കി. ഇക്കഴിഞ്ഞ ജനുവരി അവസാനമായിരുന്നു വിജയ് മാധവിനും ദേവിക നമ്പ്യാര്‍ക്കും പെണ് കുഞ്ഞ് പിറന്നത്.






