
ബോളിവുഡില്‍ സജീവമായി മാറുകയാണ് ജ്യോതിക. ഇപ്പോഴിതാ ജ്യോതികയുടെ പുതിയ വെബ് സീരീസ് റിലീസിന് തയ്യാറെടുക്കുകയാണ്. ഇതിന്റെ പ്രൊമോഷന് തിരക്കുകളിലാണ് ജ്യോതിക. ഇതിനിടെ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചൊരു പോസ്റ്റും അതിന് താഴെ വന്ന കമന്റുകളുമാണ് ചര്‍ച്ചയായി മാറുന്നത്.
തന്റെ ഫോട്ടോയ്ക്ക് താഴെ വന്ന് തന്റെ ഭര്‍ത്താവ് സൂര്യയെക്കുറിച്ച് പറയുന്ന കമന്റുകളിലൊന്നിനാണ് ജ്യോതിക മറുപടി നല്‍കിയത്. ‘നിങ്ങളുടെ ഭര്‍ത്താവിനേക്കാള്‍ നല്ലത് വിജയ് ആണ്’ എന്നൊരു കമന്റിനാണ് ജ്യോതിക മറുപടി നല്‍കിയത്. എന്നാല്‍ വാക്കുകൊണ്ടല്ല ജ്യോതിക മറുപടി നല്‍കിയത്. പകരം പൊട്ടിച്ചിരിക്കുന്ന ഇമോജിയാണ് ജ്യോതിക പങ്കുവച്ചത്.
ജ്യോതികയുടെ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലാകാന്‍ അധികം സമയം വേണ്ടി വന്നില്ല. നിരവധി പേരാണ് പോസ്റ്റിന് താഴേക്ക് ഓടിയെത്തിയത്. എന്നാല്‍ സംഭവം കൈവിട്ടുവെന്ന് തോന്നിയതോടെ കമന്റും മറുപടിയുമെല്ലാം അപ്രതക്ഷ്യമായി മാറുകയായിരുന്നു.
ജ്യോതികയുടെ പോസ്റ്റില്‍ നിന്നും കമന്റ് കാണാതായെങ്കിലും സോഷ്യല്‍ മീഡിയ വെറുതെ വിട്ടിട്ടില്ല. കമന്റിന്റേയും അതിന് ജ്യോതിക നല്കിയ മറുപടിയുടേയും സ്ക്രീന്‍ഷോട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.
പോസ്റ്റിനു താഴെ സൂര്യയെ പ്രദീപ് രംഗനാഥനുമായും സഹോദരനും നടനുമായ കാര്‍ത്തിയുമായും താരതമ്യം ചെയ്യുന്ന കമന്റുകളും കാണാം. നിങ്ങളുടെ ഭര്‍ത്താവ് സൂര്യയേക്കാള്‍ നല്ലതാണ് പ്രദീപ് രംഗനാഥന് എന്നായിരുന്നു ഒരു കമന്റ്. വിജയ് നിങ്ങളുടെ ഭര്‍ത്താവിനേക്കാള്‍ നല്ലതാണ്. ഭര്‍ത്താവിന്റെ അനിയന് ഒരുപാട് മുന്നിലാണ്. ആദ്യം അവരോട് ഡ്രാഗണിന്റേയും ലവ് ടുഡേയുടേയും കളക്ഷന്‍ തകര്‍ക്കാന്‍ പറ’ എന്നിങ്ങനെയായിരുന്നു ചിലരുടെ കമന്റുകള്‍.
അതേസമയം ജ്യോതികയുടെ പുതിയ സീരീസ് റിലീസിന് തയ്യാറെടുക്കുകയാണ്. നെറ്റ്ഫ്ളിക്സിന്റെ വെബ് സീരീസായ ഡബ്ബ കാര്‍ട്ടല്‍ ആണ് റിലീസ് കാത്തു നില്‍ക്കുന്നത്. ഫെബ്രുവരി 28 നാണ് ഡബ്ബ കാര്‍ട്ടല്‍ റിലീസ് ചെയ്യുക. പിന്നാലെ തമിഴിലും ഹിന്ദിയിലുമായി ഒരുങ്ങുന്ന ലയണ്‍ അടക്കമുള്ള നിരവധി സിനിമകള്‍ ജ്യോതികയുടേതായി അണിയറയിലുണ്ട്.