സോഷ്യല്‍ മീഡിയയില്‍ വൈറലാകാനും ലൈക്കുകള്‍ വാരിക്കൂട്ടാനുമായി എന്ത് അഭ്യാസത്തിനും മുതിരുന്ന നിരവധി ആളുകളുണ്ട്. ഇപ്പോഴിതാ ബിഹാറിലെ ഒരു യുവാവ് വൈറലാകാനായി ചെയതത്, റെയില്‍വേ സ്റ്റേഷനിലൂടെ പതുക്കെ നീങ്ങുകയായിരുന്ന ട്രെയിനില്‍ ഇരുന്ന ഒരു യാത്രക്കാരന്റെ മുഖത്ത് അടിക്കുകയായിരുന്നു. ഒരു പ്രകോപനമോ കാരണമോ ഇല്ലാതെയാണ് ഇയാള്‍ യാത്രക്കാരന്റെ മുഖത്ത് അടിച്ചത്. മാത്രമല്ല, ഇതിന്റെ വീഡിയോ ചിത്രീകരിക്കുകയും അത് സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു. വീഡിയോ ഉദ്ദേശിച്ച രീതിയില്‍ തന്നെ വൈറലായി. പക്ഷേ, പിന്നാലെ ആര്‍പിഎഫ് എത്തിയെന്ന് മാത്രം.
ബീഹാറിലെ അനുഗ്രഹ നാരായന് റോഡ് റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം. ആര്‍പിഎഫ് നടത്തിയ അന്വേഷണത്തില്‍ റിതേഷ് കുമാര്‍ എന്ന യൂട്യൂബറാണ് ഈ പ്രവര്‍ത്തിക്ക് പിന്നിലെന്ന് കണ്ടെത്തി. പിന്നാലെ ഇയാളെ അറസ്റ്റ് ചെയ്തു. യാത്രക്കാരുടെ സുരക്ഷയില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് ആര്‍പിഎഫ് വീഡിയോ പങ്കുവച്ച് കൊണ്ട് സമൂഹ മാധ്യമത്തിലെഴുതി. സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നതിനായി ഓടുന്ന ട്രെയിനില്‍ ഇരിക്കുകയായിരുന്ന ഒരു യാത്രക്കാരനെ ഒരു യൂട്യൂബര്‍ അക്രമിച്ചു. അയാളെ പിന്തുടര്ന്ന് ഞങ്ങള്‍ കണ്ടെത്തി അറസ്റ്റ് ചെയ്തു. നിങ്ങളുടെ സുരക്ഷ ഞങ്ങള്‍ക്ക് പ്രധാനമാണ്. ഇത്തരം അക്രമ പ്രവൃത്തികള്‍ വച്ച് പൊറുപ്പിക്കില്ലെന്നും ആര്‍പിഎഫ് തങ്ങളുടെ എക്സ് അക്കൌണ്ടിലെഴുതി.
നിമിഷ നേരങ്ങള്‍ക്കുള്ളില്‍ വൈറലായ വീഡിയോ ഇതിനകം എഴ് ലക്ഷത്തിലധികം ആളുകള്‍ കണ്ടു കഴിഞ്ഞു. നിരവധി പേര് വീഡിയോയ്ക്ക് താഴെ തങ്ങളുടെ കുറിപ്പുകളെഴുതി. ആര്‍പിഎഫിന് തെറ്റുപറ്റിയെന്നായിരുന്നു മിക്ക ആളുകളും കുറിച്ചത്. ചില കാഴ്ചക്കാരനെഴുതിയത് അടിച്ച ആളും പിടികൂടിയ ആളും രണ്ടും രണ്ടാണെന്നും പൊതുജനത്തെ വിഡ്ഡികളാക്കരുതെന്നുമായിരുന്നു. ആര്‍പിഎഫ് പിടികൂടിയെന്ന് പറയുന്ന ആളെ കൊണ്ട് എന്തിനാണ് എഴുതിക്കൊടുത്ത നോട്ട് വായിപ്പിച്ചതെന്ന് മറ്റ് ചിലര്‍ സംശയം പ്രകടിപ്പിച്ചു. മറ്റ് ചിലര്‍ തല്ലിയ യുവാവിന്റെ ചിത്രവും ആര്‍പിഎഫ് പിടികൂടിയ യുവാവിന്റെ ചിത്രവും പങ്കുവച്ച് രണ്ട് പേരു രണ്ടാണെന്ന് സ്ഥാപിച്ചു. എന്നാല്‍ ആര്‍പിഎഫ് ഈ ആരോപണത്തിന് മറുപടി പറഞ്ഞിട്ടില്ല.

Comments