
നെതര്‍ലന്‍ഡ് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന് ജേക്കബ് തോമസിനെതിരായ ഡ്രജര്‍ അഴിമതിക്കേസ് അന്വേഷണത്തോട് സഹകരിക്കുമെന്ന് അറിയിച്ചതായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. കേസിലെ പ്രതിയായ ഐഎച്ച്സി ബീവര്‍ കമ്പനിയെക്കുറിച്ചാണ് നെതര്‍ലന്‍ഡിനോട് വിവരം തേടിയത്. കേസുമായി ബന്ധപ്പെട്ടവരില്‍നിന്ന് മൊഴിയെടുക്കാന്‍ നെതര്‍ലന്‍ഡ് സര്‍ക്കാര്‍ സഹകരിക്കുമെന്ന് അറിയിച്ചതായും സര്‍ക്കാര്‍ അഭിഭാഷകന് കോടതിയെ അറിയിച്ചു.
ഹര്‍ജിക്കാരനായ സത്യന് നരവൂരിന്റെ അഭിഭാഷകന് അന്വേഷണം ഒച്ചിയഴും വേഗത്തിലാണെന്ന് പറഞ്ഞു. വിദേശ രാജ്യവും ഉള്‍പ്പെട്ട കേസായതിനാല്‍ അന്വേഷണം പൂര്‍ത്തിയായ ശേഷം കേസ് മെരിറ്റിന്റെ അടിസ്ഥാനത്തില്‍ പരിഗണിക്കാമെന്ന് കോടതി പ്രതികരിച്ചു. കേസ് അടുത്തമാസം വീണ്ടും കോടതി പരിഗണിക്കും.






