
വേര്‍പിരിയല്‍ അഭ്യൂഹങ്ങള്‍ക്കിടയില്‍ ഒരുമിച്ച് വിവാഹ ചടങ്ങിനെത്തി അഭിഷേക് ബച്ചനും ഐശ്വര്യ റായിയും. അശുതോഷ് ഗവാരിക്കറുടെ മകന്റെ വിവാഹച്ചടങ്ങിലാണ് ഇരുവരും ഒന്നിച്ചെത്തിയത്.
ഇരുവുരം ഒരുമിച്ച് വിവാഹത്തില്‍ പങ്കെടുക്കുന്നതിന്റെ നിരവധി ചിത്രങ്ങള്‍ സാമൂിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. നവദമ്പതികള്‍ക്കും കുടുംബത്തിനുമൊപ്പം അഭിഷേക് ബച്ചനും ഐശ്വര്യയും പോസ് ചെയ്യുന്ന ചിത്രവും അശുതോഷ് ഗവാരിക്കറുമായി സന്തോഷം പങ്കുവെക്കുന്ന ചിത്രങ്ങളുമാണ് പ്രചരിക്കുന്നത്. ചിത്രങ്ങളില്‍ അതീവ സന്തോഷത്തോടെയാണ് താരങ്ങളുളളത്.
ഇരുവരും പരസ്പരം പൊരുത്തപ്പെടുന്ന വസ്ത്രമണിഞ്ഞാണ് വിവാഹത്തിനെത്തിയത്. എംബ്രോഡറി ചെയ്ത ഐവറി എത്നിക് സ്യൂട്ടില്‍ ഐശ്വര്യ തിളങ്ങിയപ്പോള്‍ ഐവറി ബന്ദ്ഗാല സെറ്റില്‍ അഭിഷേക് വിസ്മയിപ്പിച്ചു.
അഭിഷേക് ബച്ചനും ഐശ്വര്യ റായിയും വേര്‍പിരിയുന്നു എന്ന അഭ്യൂഹം പ്രചരിക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. എന്നാല്‍ ഇരുവുരും ഇതിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. പല വേദികളിലും ദമ്പതികള്‍ ഒരുമിച്ച് എത്താറുണ്ട്. അഭിഷേകിന്റെ ജന്മദിനത്തില് ഐശ്വര്യ സമൂഹമാധ്യമങ്ങളിലൂടെ താരത്തിന് ആശംസകള്‍ നേര്‍ന്നിരുന്നു.






