
ഇന്ദ്രജിത്തും പൂര്‍ണിമയും മാത്രമല്ല മക്കളും പ്രേക്ഷകര്‍ക്ക് പരിചിതരാണ്. സോഷ്യല്‍മീഡിയയിലൂടെയായി ഇവരും വിശേഷങ്ങള്‍ പങ്കിടാറുണ്ട്. മാതാപിതാക്കളെപ്പോലെ കലയില്‍ താല്പര്യമുണ്ടെന്ന് ഇരുവരും നേരത്തെ തെളിയിച്ചതാണ്. സിനിമാകുടുംബത്തിലെ ഇളതലമുറയായതിനാല് തന്നെ ഇവരും സിനിമയിലെത്തുമെന്ന് പ്രിയപ്പെട്ടവരെല്ലാം നേരത്തെ പ്രവചിച്ചതാണ്. മൂത്ത ആളായ പ്രാര്‍ത്ഥന പാട്ടില്‍ താല്പര്യമുണ്ടെന്നായിരുന്നു പറഞ്ഞത്. ലാലേട്ടാ എന്ന ഗാനത്തിലൂടെയായി ഇതിനകം തന്നെ ആരാധക ഹൃദയത്തില്‍ ഇടം നേടുകയും ചെയ്തിരുന്നു.
പ്രാര്‍ത്ഥനയും നക്ഷത്രയും ഒന്നിച്ചുള്ളൊരു വീഡിയോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയായാണ് ഇരുവരും വീഡിയോ പങ്കുവെച്ചത്. നിമിഷനേരം കൊണ്ടായിരുന്നു വീഡിയോ വൈറലായി മാറിയത്. ഭാവി ഗായികയും നായികയും പൊളിച്ചടുക്കി എന്നായിരുന്നു കമന്റുകള്‍.
അടുത്തിടെ എമ്പുരാനിലെ ഗാനം പാടിയും പ്രാര്‍ത്ഥന ഞെട്ടിച്ചിരുന്നു. ഇംഗ്ലീഷ് ഗാനം പാടാനായിരുന്നു പാത്തുവിനെ വിളിച്ചത്. കൊച്ചച്ഛനാണ് അത് എഴുതിയതെന്ന് ആദ്യം അറിയില്ലായിരുന്നു. പാടിക്കഴിഞ്ഞപ്പോഴാണ് അത് മനസിലാക്കിയതെന്നും പ്രാര്‍ത്ഥന വ്യക്തമാക്കിയിരുന്നു. കുട്ടിക്കാലം മുതലേ തന്നെ പാത്തുവിന് പാട്ടിലായിരുന്നു കൂടുതല്‍ താല്പര്യം. അത് മനസിലാക്കി പോത്സാഹിപ്പിക്കുകയായിരുന്നു ഇന്ദ്രജിത്തും പൂര്‍ണിമയും. മ്യൂസിക്കില്‍ ഉപരിപഠനം നടത്താനാണ് ആഗ്രഹം എന്നും പ്രാര്‍ത്ഥന പറഞ്ഞിരുന്നു.
പ്രാര്‍ത്ഥനയും നക്ഷത്രയും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം വൈറലായി മാറാറുണ്ട്. ചേച്ചി പാട്ടില്‍ തിളങ്ങിയപ്പോള്‍ അഭിനയമായിരുന്നു നച്ചുവിന് താല്പര്യം. ടിയാനിലൂടെയായിരുന്നു ബിഗ് സ്ക്രീനില്‍ സാന്നിധ്യം അറിയിച്ചത്. ഇടയ്ക്ക് ചില ഷോര്‍ട്ട് ഫിലിമുകളിലും നച്ചുവിന്റെ സാന്നിധ്യമുണ്ടായിരുന്നു.






