
വനിതാ-ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനാചരണത്തോടനുബന്ധിച്ച് മാർച്ച് 8ന് തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധി ആഡിറ്റോറിയത്തിൽ സംസ്ഥാനതല പരിപാടികൾ സംഘടിപ്പിക്കും.
പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം മാർച്ച് 8ന് വൈകുന്നേരം അഞ്ച് മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ച് ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് നിർവഹിക്കും. ചടങ്ങില്‍ ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ അധ്യക്ഷനാകും.
വനിതാ എഴുത്തുകാരുടെ സംഗമം, സ്ത്രീ പ്രാതിനിധ്യം കുറവുള്ള മേഖലകളിൽ പ്രാവീണ്യം തെളിയിച്ച വനിതകളുടെ സംഗമം, കോളേജ് വിദ്യാർത്ഥിയുടെ സംവാദം എന്നിവയെ തുടർന്ന് കളരിപ്പയറ്റും അരങ്ങേറും. ചടങ്ങിനൊടനുബന്ധിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണവുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിൽ തങ്ങളുടേതായ വ്യക്തിമുദ്രയും മികവും പ്രകടമാക്കിയ വിശിഷ്ട വ്യക്തിത്വങ്ങൾക്ക് വനിതാ രത്ന പുരസ്കാരം നൽകും. ഐ.സി.ഡി.എസ് പദ്ധതി പ്രവർത്തനത്തിൽ മികവുപുലർത്തിയവർക്കായുള്ള അവാർഡുകളും സമ്മാനിക്കും.






