
കീര്‍ത്തി സുരേഷ് മാത്രമല്ല സഹോദരി രേവതിയും സിനിമയില്‍ സജീവമാണ്. സംവിധാനവും വിഎഫ്എക്സുമാണ് താലപര്യമെന്ന് വളരെ മുന്‍പേ രേവതി വ്യക്തമാക്കിയിരുന്നു. അച്ഛനും അമ്മയ്ക്കുമൊപ്പമായി നിര്‍മാണത്തിലും രേവതി സാന്നിധ്യം അറിയിച്ചിരുന്നു.
സോഷ്യല്‍ മീഡിയയിലൂടെയും തന്റെ വിശേഷങ്ങള്‍ രേവതി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ രേവതിയുടെ പിറന്നാള്‍ ദിനത്തില്‍ അമ്മ മേനക പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്. കുട്ടിക്കാലത്തെ ഫോട്ടോയ്ക്കൊപ്പമായിരുന്നു മേനകയുടെ ആശംസ.
ഹാപ്പി ബര്‍ത്ത് ഡേ റ്റു യൂ മൈഡിയര്‍ രേവു കുട്ടി. ജീവിതത്തിഇ എനിക്ക് ഏറ്റവും വലിയ പ്രമോഷന് തന്നത് നീയാണ്. മാതൃത്വം ,നിന്നെക്കുറിച്ചുളള എന്റെ സ്വപ്നങ്ങളെല്ലാം യാഥാര്‍ഥ്യമായതാണ്. ഇനിയും എനിക്ക് ആഗ്രഹിക്കാനൊന്നുമില്ല. സ്നേഹവും സന്തോഷവും വിജയവും ജീവിതത്തിലുടനീളം കൂടെയുണ്ടാവട്ടെ. വാക്കുകളിലൂടെയായി നിന്നോട് സ്നേഹം അറിയിക്കിനാവില്ലെന്നുമായിരുന്നു മേനക കുറിച്ചത്. സെലിബ്രിറ്റികളടക്കം നിരവധി പേരാണ് പോസ്റ്റിന് താഴെയായി രേവതിക്ക് ആശംസകളറിയിച്ചിട്ടുളളത്.






