തിരുവനന്തപുരം : രാജീവ് ചന്ദ്രശേഖർ പത്നി അഞ്ജു ചന്ദ്രശേഖറിനൊപ്പം പൊങ്കാല ദിനത്തിൽ ആറ്റുകാൽ ക്ഷേത്ര ദർശനം നടത്തി. രാവിലെ ക്ഷേത്രനടയിലെത്തിയ അദ്ദേഹവും കുടുംബവും ക്ഷേത്ര ചടങ്ങുകളിലും പങ്കെടുത്തു.
ഭക്തജനങ്ങൾക്കൊപ്പം ദേവീദർശനം കഴിഞ്ഞു മടങ്ങവേ ക്ഷേത്രനടയിലെ അംബാ സ്റ്റോറിലെത്തി പ്രസിദ്ധമായ സോഡനാരങ്ങ വെള്ളം കഴിക്കാനും അദ്ദേഹം മറന്നില്ല. മുൻകാലങ്ങളിൽ ആറ്റുകാൽ ക്ഷേത്രം സന്ദർശിച്ചപ്പോഴെല്ലാം മുടങ്ങാതെ തുടരുന്ന ആ പതിവ് ഇത്തവണയും മുടങ്ങിയില്ല. ക്ഷേത്രനടയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സേനാംഗങ്ങളും ഭക്തരുമടക്കം നിരവധി പേർ സെൽഫിയുമെടുത്തു.
പൊങ്കാല ദിനത്തിൽ ആറ്റുകാലമ്മയുടെ ദർശന സൗഭാഗ്യം ലഭിച്ചത് ധന്യമായ അനുഭവമായെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.

Comments