കൊച്ചി: കേരളത്തില്‍ ലഹരിക്കടത്തിന് രാഷ്ട്രീയ സംരക്ഷണം നല്‍കുന്നത് സിപിഎം ആണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. കളമശേരി പോളി ടെക്നിക്കിലെ ലഹരിക്കടത്തിന് പിന്നില്‍ എസ്എഫ്ഐ ആണെന്നും എസ്എഫ്ഐ നേതാവ് പിടിയിലായാല്‍ തങ്ങള്‍ മിണ്ടാതിരിക്കണമോയെന്നും വിഡി സതീശന് ചോദിച്ചു. കടയ്ക്കല്‍ ക്ഷേത്രത്തില്‍ വിപ്ലവ ഗാനം പാടിയത് സംഘര്‍ഷം ഉണ്ടാക്കി ബിജെപിയെ സഹായിക്കാനാണെന്നും സതീശന് പറഞ്ഞു. ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തിലാണോ പുഷ്പനെ അറിയാമോ എന്ന പാട്ട് പാടേണ്ടതെന്നും അധികാരത്തിന്റെ അഹങ്കാരം തലയ്ക്ക് പിടിച്ചതാണ് കാരണമെന്നും സതീശന് കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
' രണ്ട് കിലോ കഞ്ചാവുമായി പിടികൂടിയത് എസ്എഫ്ഐ നേതാവിനെയാണ്. പ്രിന്‍സിപ്പല്‍ നല്കിയ പരാതിയിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഹോളി ആഘോഷത്തിന്റെ ഭാഗമായാണ് കഞ്ചാവ് എത്തിച്ചത്. എത്രയോ നാളുകളായി ഞങ്ങള്‍ തന്നെ പരാതി നല്‍കിയിരുന്നു. കളമശേരി പോളി ടെക്നിക്കില്‍ എസ്എഫ്ഐ നേതൃത്വത്തില്‍ വലിയ രീതിയിലാണ് മയക്കുമരുന്ന് വില്‍പ്പന നടത്തുന്നത്. എസ്എഫ്ഐ നേതാക്കള്‍ പിടിയിലായാല്‍ ഞങ്ങള്‍ പറയില്ലേ?. പൂക്കോടും കോട്ടയം നഴ്സിങ് കോളജിലും നടന്നതിന്റെ തുടര്‍ച്ചയാണ് കളമശേരിയിലും നടന്നത്. നേതാക്കള്‍ക്ക് ഡ്രഗ്സ് വേണം. അവര്‍ക്ക് അതിന് പണം കിട്ടാതെ വരുമ്പോഴാണ് റാഗിങ് നടത്തുന്നത്. പല സ്ഥലത്തും സെയില്‍ നടത്തുന്നത് നേതാക്കന്മാരാണ്. അവര്‍ പിടിയിലാല്‍ അവരെ കുറ്റപ്പെടുത്തുക തന്നെ ചെയ്യും. പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും സാമൂഹ്യസമ്മര്ദ്ദത്തിന്റെയും ഭാഗമായാണ് ഇപ്പോള്‍ റെയ്ഡ് നടത്തുന്നത്. ഇപ്പോഴാണോ സര്‍ക്കാര്‍ അറിയുന്നത് കേരളം മുഴുവന്‍ ലഹരിമരുന്നാണെന്ന്'- സതീശന് ചോദിച്ചു

Comments