
സിനിമ പ്രേമികളെയെല്ലാം രണ്ടാം ഭാഗത്തിനായി ഒരേ പോലെ കാത്തിരിക്കാന്‍ പ്രേരിപ്പിക്കുന്ന ചുരുക്കം ചില ചിത്രങ്ങളെ മലയാളത്തില്‍ ഉണ്ടായിട്ടുള്ളൂ. അത്തരത്തില്‍ അത്ഭുതപ്പെടുത്തുന്ന കാത്തിരിപ്പ് കിട്ടിയ സിനിമയാണ് 'ആട് ഒരു ഭീകരജീവിയാണ്'. മിഥുന് മാനുവല്‍ തോമസ് സംവിധാനം ചെയ്ത ജയസൂര്യ ചിത്രം ബോക്സ് ഓഫീസില്‍ പരാജയപ്പെട്ടെങ്കിലും പിന്നീട് അങ്ങ് കത്തി കയറുകയായിരുന്നു. ആദ്യം കേട്ട മോശം അഭിപ്രായങ്ങളെല്ലാം പിന്നെ പഴങ്കഥയായി. സിനിമയ്ക്കും ഷാജി പാപ്പനും ആരാധകരേറി.
ഈ കാത്തിരിപ്പിനിടയിലാണ് ആരാധകര്‍ക്ക് ആവേശമായി ഷാജി പാപ്പനും പിള്ളേരും വിണ്ടുമെത്തിയത്. സിനിമയുടെ കടുത്ത ആരാധകരായ ഇവാനിയോസിലെ ഒരു സംഘം ചെറുപ്പക്കാരാണ് തീയറ്റര്‍ വാടകയ്ക്കെടുത്ത് പ്രത്യേക ഷോ നടത്തിയത്. വന്‍ താരങ്ങള്‍ക്ക് ലഭിക്കുന്ന സ്വീകരണവും ആവേശവുമാണ് തീയറ്ററില്‍ ഷാജി പാപ്പനും സംഘത്തിനും ലഭിച്ചത്.
തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ അണിനിരന്ന ഷോ തിരുവനന്തപുരം ശ്രീകുമാര്‍ തീയറ്ററില്‍ ഇന്നലെ രാവിലെ എട്ടു മണിക്കായിരുന്നു. ആരാധകരുടെ സ്നേഹം മിഥുന് മാനുവല്‍ ഫെയ്സ്ബുക്കിലൂടെ ഷെയര്‍ ചെയ്ത.






