
നടി പൂനം ബജ്വയുടെ ഹോളി ആഘോഷത്തിന്റെ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. പങ്കാളിയായ സുനീല്‍ റെഡ്ഡിയാണ് പൂനത്തിന്റെ ഗ്ലാമര്‍ ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്.
പഞ്ചാബി കുടുംബത്തില്‍ ജനിച്ച പൂനം മലയാളം, ഴതലുങ്ക്, കന്നഡ, തമിഴ് ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്. 2005 ല്‍ തെലുങ്ക് ചിത്രം മൊഡാതി സിനിമയിലൂടെയാണ് അരങ്ങേറ്റം. 2008 ല്‍ സേവല്‍ എന്ന ചിത്രത്തിലൂടെ തമിഴകത്ത് എത്തി.
2011 ല്‍ റിലീസ് ചെയ്ത ചൈന ടൗണിലൂടെ മലയാളികളുടെയും പ്രിയതാരമായി പൂനം മാറി. പിന്നീട് വെനീസിലെ വ്യാപാരി, ശിക്കാരി , മാന്ത്രികന്, പെരുച്ചാഴി , സക്കറിയ പോത്തന് ജീവിച്ചിരിപ്പുണ്ട് , മാസ്റ്റര്‍പീസ് തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു.
2022ല്‍ റിലീസ് ചെയ്ത ഗുരുമൂര്‍ത്തി എന്ന സിനിമയിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി സിനിമയില്‍ സജീവമല്ലാത്ത താരം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ സജീവമാണ്.






