
ബംഗുളൂരു : ബംഗുളൂരുവില്‍ നടുറോഡില്‍ കാറിനു നേരെ ഉണ്ടായ വെടിവെപ്പില്‍ രണ്ടുപേര്‍ക്ക് പരിക്ക്. അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മറ്റി (എംപിഎംസി) മേധാവി കെ.ശ്രീനിവാസന്റെ കാറിനു നേരെയാണ് വെടിവെപ്പുണ്ടായത്. ആക്രമണത്തില്‍ ശ്രീനിവാസനും ഡ്രൈവര്‍ക്കുമാണ് പരിക്കേറ്റത്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഉച്ചയോടെ യെലഹങ്കയിലാണ് സംഭവം. ബൈക്കിലെത്തിയ രണ്ടുപേര്‍ ട്രാഫിക് സിഗ്നലില്‍ കാറിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെച്ച ശേഷം ഇവര്‍ ബൈക്കില്‍ രക്ഷപെട്ടു. അക്രമികളെ തിരിച്ചറിയാന്‍ പോലീസ് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.
കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് ന്യായമായ വില ലഭിക്കുന്നതിന് സര്‍ക്കാര്‍ രൂപീകരിച്ച സമിതിയാണ് എംപിഎംസി. കൊലപാതകം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് പരിക്കേറ്റ ശ്രീനിവാസന്.






