കഴിഞ്ഞ നാലു പതിറ്റാണ്ടിലധികമായി മലയാള സിനിമയില്‍ നെടും തൂണുകളായി നില കൊള്ളുന്ന സൂപ്പര്‍താരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. സൂപ്പര്‍സ്റ്റാര്‍ പദവി ഒരാള്‍ക്ക് മാത്രമല്ല രണ്ടാള്ക്കത് സ്നേഹത്തോടെ വീതിക്കാനാകുമെന്നും ഉദാഹരണ സഹിതം തെളിയിച്ച അതുല്യപ്രതിഭകള്‍. ഒരേ സമയം മലയാളത്തില്‍ പടർന്ന് പന്തലിച്ച മമ്മൂട്ടിയും മോഹൻലാലും സഹപ്രവർത്തകരെപ്പോലെയല്ല സഹോദരങ്ങളെപ്പോലെയാണ് ബന്ധം നിലനിർത്തുന്നത്. മറ്റൊരു ഇൻഡസ്ട്രിയിലും ഇത്രയും മനോഹരമായ ഒരു സൗഹൃദം കാണാൻ കഴിയില്ല.
മോഹൻലാലിന്റെ ബിഗ് ബജറ്റ് സിനിമ എമ്പുരാന് ആശംസകള്‍ നേർന്ന് ലാലിന്റെ സ്വന്തം ഇച്ചാക്ക സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കിട്ടിരുന്നു. നിമിഷ നേരം കൊണ്ട് പോസ്റ്റ് വൈറലാകുകയും ചെയ്തു. ചരിത്ര വിജയം സൃഷ്ടിക്കാനൊരുങ്ങുന്ന എമ്ബുരാന് സിനിമയിലെ മുഴുവന്‍ അഭിനേതാക്കള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും ആശംസകള്‍ അറിയിക്കുന്നു. ലോകത്തിലെ എല്ലാ അതിര്‍ത്തികളും ഭേദിച്ച് മലയാള സിനിമാ വ്യവസായത്തിന് ആകമാനം അഭിമാനമാകുന്ന ചിത്രമാകുമെന്ന് പ്രതീക്ഷിക്കുന്നു. മോഹന്‍ലാലിനും പൃഥ്വിരാജിനും എല്ലാ പിന്തുണയും ആശംസയും അറിയിക്കുന്നുവെന്നുമാണ് മമ്മൂട്ടി കുറിച്ചത്.
ഇപ്പോഴിതാ അതിന് മോഹന്‍ലാല്‍ നല്കിയ മറുപടിയാണ് ആരാധകരില്‍ കൂടുതല്‍ ആവേശമുണര്‍ത്തുന്നത്. വെറുതെ ഒരു മറുപടി കുറിക്കുന്നതിനപ്പുറം സഹോദരന്റെ ആശംസയ്ക്ക് വലിയ പ്രത്യേകതയുണ്ടെന്നും ആ നിമിഷം അപൂര്വ്വമാണെന്നുമാണ് മോഹന്‍ലാല്‍ കുറിച്ചത്. ‘‘ചില നിമിഷങ്ങൾ വ്യത്യസ്തമായി തോന്നും... എന്റെ സഹോദരനിൽ നിന്ന് വരുമ്പോൾ, അത് വിലമതിക്കാനാവാത്തതായി മാറുന്നു. നന്ദി, ഇച്ചാക്ക. ഇതിന് ഒരുപാട് അർത്ഥമുണ്ട്...’’ എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്.

മമ്മൂട്ടിയുടെ കുറിപ്പും മോഹന്‍ലാലിന്റെ മറുപടിയും ആരാധകർ മാത്രമല്ല സിനിമാപ്രേമികളും ഏറ്റെടുത്തിരിക്കുകയാണ്. ഒരിടവേളയ്ക്കുശേഷം പ്രിയ താരമായ മമ്മൂട്ടിയെ വീണ്ടും സോഷ്യല്‍മീഡിയയില്‍ ആക്ടീവായി കണ്ടുവെന്നതാണ് അതിന്റെ പ്രധാന കാരണം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മമ്മൂട്ടിയുമായി ബന്ധപ്പെട്ട് അത്ര സുഖകരമല്ലാത്ത വാർത്തകളും റിപ്പോർട്ടുകളുമാണ് പ്രചരിച്ചത്. നടന് ചില ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും അതിന്റെ ഭാഗമായി ചികിത്സയിലാണെന്നുമായിരുന്നു വാര്‍ത്തകള്‍.
താരത്തിന് കാൻസർ ആണെന്ന തരത്തിലും റിപ്പോർട്ടുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ പിന്നീട് നടനുമായി അടുത്ത് നില്ക്കുന്ന വൃത്തങ്ങള്‍ പ്രചരിക്കുന്ന വാർത്തകളില്‍ സത്യമില്ലെന്ന് വ്യക്തമാക്കി. പിന്നാലെ ലോക സന്തോഷദിനത്തില്‍ മമ്മൂട്ടി നിറചിരിയുമായി നില്ക്കുന്ന ഒരു കാൻഡിഡ് ഫോട്ടോ മമ്മൂട്ടിയുടെ പേഴ്സണല്‍ മേക്കപ്പ്മാന് ജോര്‍ജാണ് പങ്കുവച്ചത്. ഏതായാലും മോഹന്‍ലാലിന്റെ എമ്പുരാന് റിലീസായ സന്തോഷത്തിനൊപ്പം മമ്മൂട്ടിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റിലും ഏറെ സന്തോഷത്തിലാണ് ആരാധകര്‍.

Comments