
പൂനെ: പൂനെയിലെ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) ലെ ടെക്കിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അപ്പാര്‍ട്ട്മെന്റിലാണ് അഭിഷേക് കുമാര്‍ (23) വ്യാഴാഴ്ച ആത്മഹത്യ ചെയ്തത്. കണ്‍പൂര്‍ സ്വദേശിയാണ് അഭിഷേക്.
ഹിഞ്ചെന്വാഡിയിലെ രാജീവ് ഗാന്ധി ഇന്‍ഫോടെക് പാര്‍ക്കിലുള്ള ടിസിഎസില്‍ സോഫ്ടവെയര് എഞ്ചിനീയര്‍ ആയിരുന്നു അഭിഷേക്. ഇതേ പാര്‍ക്കില്‍ സ്ഥിതിചെയ്യുന്ന ഇന്ഫോസീസില് മലയാളി ജീവനക്കാരി രസീല രാജു (25)വിനെ കഴിഞ്ഞ ദിവസം സെക്യൂരിറ്റി ജീവനക്കാരന് കൊലപ്പെടുത്തിയിരുന്നു.
അപ്പാര്‍ട്ട്മെന്റില്‍ ഉച്ചവരെ സുഹൃത്തുക്കള്‍ക്കൊപ്പം അഭിഷേക് ഉണ്ടായിരുന്നു. ഉച്ചകഴിഞ്ഞ് ഉറങ്ങാനെന്നും പറഞ്ഞ് കിടപ്പുമുറിയിലേക്ക് പോയ അഭിഷേക് ആത്മഹത്യ ചെയ്തുവെന്ന് ഒരു സുഹൃത്താണ് വിളിച്ചറിയിച്ചത്. ഉടന്‍തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നും സുഹൃത്തുക്കള്‍ പറയുന്നു.
ആത്മഹത്യ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു. ഒരു പെണ്‍കുട്ടിയുമായി അഭിഷേക് അടുപ്പത്തിലായിരുന്നു. ഈ ബന്ധം തകര്‍ന്നതാണ് മരണത്തിലേക്ക് നയിച്ചതെന്ന് പ്രഥമദൃഷ്ട്യാ കരുതുന്നതായി പോലീസ് പറയുന്നു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.






