
ന്യൂഡല്‍ഹി : രാജ്യത്ത് യുപിഐ (UPI യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ്) സേവനങ്ങൾ തടസ്സപ്പെട്ടതോടെ, ഓൺലൈൻ ഇടപാടുകൾ താറുമാറായി. ഫോണ്‍പേ, ഗൂഗിൾ പേ, പേടിഎം തുടങ്ങിയ വഴി പണം കൈമാറ്റം നടക്കുന്നില്ലെന്നാണ് പരാതി ഉയർന്നത്. സാങ്കേതിക പ്രശ്നമാണ് കാരണമെന്നും പരിഹരിക്കാൻ ശ്രമിക്കുകയാണെന്നും നാഷണൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ട്വീറ്റ് ചെയ്തു....
ദൈനംദിന ഇടപാടുകൾക്കായി യുപിഐ പ്ലാറ്റ്ഫോമുകളെയാണ് ഇന്ന് മിക്കവരും ആശ്രയിക്കുന്നത്. ഒരു മാസത്തിനുള്ളിൽ ഇത് മൂന്നാം തവണയാണ് വ്യാപകമായി യുപിഐ സേവനങ്ങളിൽ തടസ്സം നേരിടുന്നത്. ഇതിനു മുൻപ് ഏപ്രിൽ 2ന് ഡൗൺഡിറ്റക്ടറിൽ 514 പരാതികൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. അതിന് മുൻപ് മാർച്ച് 26ന് ഗൂഗിൾ പേ, പേടിഎം ആപ്പുകൾ ഡൌണ്‍ ആയിരുന്നു. ഡൗൺഡിറ്റക്ടറിൽ 3,000ത്തിലധികം പരാതികൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഉപയോക്താക്കൾക്ക് 2-3 മണിക്കൂർ യുപിഐ വഴി പണമിടപാട് സാധ്യമായില്ല.







Comments