തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമുള്ള താരമാണ് നാനി. നാച്വറല്‍ സ്റ്റാര്‍ എന്ന് വിളിപ്പേരുള്ള താരം മാസ് മസാല ചിത്രങ്ങൾ കളം വാഴുന്ന തെലുങ്ക് സിനിമയിൽ കലാമൂല്യമുള്ള ചിത്രങ്ങളുടെ തിരഞ്ഞെടുപ്പിലൂടെ ശ്രദ്ധ നേടിയ നടൻ കൂടിയാണ്. ജേഴ്സി, ശ്യാം സിംഹ റോയ്, ദസറ, ഹായ് നാന തുടങ്ങിയ ചിത്രങ്ങൾ ബോക്സ് ഓഫീസിൽ ഹിറ്റുകളായിരുന്നു.
താരം പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഹിറ്റ് 3’. താരത്തിന്റെ 32-ാമത് സിനിമയായി ആരാധകര്‍ക്ക് മുന്നിലെത്തുന്ന ചിത്രം വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. സിനിമയുടെ പ്രൊമേഷന് തിരക്കുകളിലാണ് താരവും മറ്റ് അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും.
ഇപ്പോഴിതാ ഹിറ്റ് 3 ടീം സിനിമയുടെ പ്രൊമോഷനു വേണ്ടി കേരളത്തിലെത്തിയപ്പോഴുള്ള താരത്തിന്റെ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കേരളത്തില്‍ നിന്നുള്ള ഒരു ആരാധകര്‍ നാച്വറല്‍ സ്റ്റാറിനു വേണ്ടിയെഴുതിയ കഥ കൊച്ചിയിൽ നടന്ന പ്രൊമോഷന് പരിപാടിയ്ക്കിടെ നേരിട്ട് കണ്ട് സംസാരിച്ചതാണ് വീഡിയോ. സംസാരിക്കുന്നതിനിടയില്‍ ആരാധകനെ വേദിയിലേക്ക് സ്വാഗതം ചെയ്ത നാനി പിന്നീട് വായിക്കാൻ വേണ്ടി ആ സ്ക്രിപ്റ്റ് വാങ്ങിക്കുന്നത് വീഡിയോയില്‍ കാണാം.
നാനിക്കൊപ്പം സിനിമ ചെയ്യണം എന്ന അതിയായ ആഗ്രഹം ഒരു ആരാധകൻ പറയുന്നതാണ് വീഡിയോയുടെ തുടക്കം. പിന്നീട് ഈ യുവാവിനെ വേദിയിലേക്ക് വിളിച്ച് സ്ക്രിപ്റ്റിന്റെ സിനോപ്സിസ് വാങ്ങി. ഒപ്പം ആരാധകനോട്, ‘‘സ്ക്രിപ്റ്റ് സമയംപോലെ വായിക്കാം. താങ്കളുടെ സിനിമയോടുള്ള ആഗ്രഹം നിങ്ങളെ കെട്ടിപ്പിടിച്ചപ്പോള്‍ ആ നെഞ്ചിടിപ്പില്‍ നിന്ന് മനസ്സിലായി. അതിയായ ആഗ്രഹം നിങ്ങളെ വിജയത്തില്‍ എത്തിക്കും...’’ നാനി പറഞ്ഞു.
സോഷ്യല്‍ മീഡിയയില്‍ നിമിഷനേരം കൊണ്ട് ഈ വീഡിയോ വൈറലായി. നാനിയോടുള്ള സ്നേഹം പങ്കുവച്ച് നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകള്‍ കുറിക്കുന്നത്. ഇതുകൊണ്ടാണ് നാച്വറല്‍ സ്റ്റാറെന്ന് വിളിക്കുന്നതെന്നും എന്നും ആരാധകര്‍ക്ക് വലിയ സ്ഥാനം കൊടുക്കുന്ന താരമാണ് നാനിയെന്നും പലരും കുറിക്കുന്നുണ്ട്.

പ്രൊമോഷനെത്തിയ നാനി താന്‍ മലയാള സിനിമകള്‍ കാണാറുണ്ടെന്നും ആസ്വദിക്കാറുണ്ടെന്നും പറഞ്ഞു. ഏറ്റവും പ്രിയപ്പെട്ട മലയാള സിനിമ കുമ്പളങ്ങി നൈറ്റ്സ് ആണെന്നും മഞ്ഞുമ്മൽ ബോയ്സ് കണ്ട് തന്റെ കിളി പറന്നെന്നും നാനി പറഞ്ഞു. ‘‘നിരവധി തമിഴ്, മലയാളം സിനിമകൾ കണ്ടിട്ടുണ്ട്. ഫേമസ് ആകുന്ന ചിത്രങ്ങൾ ആദ്യകാലത്ത് കാസ്റ്റിൽ കണ്ടിട്ടുണ്ട്. യോദ്ധ, മണിചിത്രത്താഴ് തുടങ്ങിയ മലയാള സിനിമകളുടെ ഡബ്ബിങ് വേർഷൻ കണ്ടിട്ടുണ്ട്. സുരേഷ് ഗോപിയുടെ സിനിമകൾ കണ്ടിട്ടുണ്ട്. എന്റെ മലയാളത്തിലെ പ്രിയപ്പെട്ട സിനിമകളിൽ മുൻപന്തിയിൽ ഉള്ള ചിത്രമാണ് കുമ്പളങ്ങി നൈറ്റ്സ്. അതുപോലെ ട്രാൻസ് ഇഷ്ടമാണ്. മഞ്ഞുമ്മൽ ബോയ്സ് കണ്ട് അത്ഭുതപ്പെട്ടുപോയി. ആവേശം, ലൂസിഫർ എന്നീ ചിത്രങ്ങളും എനിക്ക് ഇഷ്ടമാണ്. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ ഇതുവരെ കാണാൻ സാധിച്ചിട്ടില്ല. കണ്ണൂർ സ്ക്വാഡ്, ഭീഷ്മ പർവ്വവും എനിക്ക് ഇഷ്ടമാണ്. ഇങ്ങനെ എനിക്ക് ഇഷ്മായ ഒരുപാട് മലയാള സിനിമകൾ ഉണ്ട്...’’ നാനി കൂട്ടിച്ചേർത്തു.
അതേസമയം നാനിയുടെ ഹിറ്റ് 3 മെയ് ഒന്നിനാണ് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തുന്നത്. ഡോ. ശൈലേഷ് കോലാനു സംവിധാനം ചെയ്യുന്ന ഈ ചിത്രം നിര്‍മിക്കുന്നത് വാള് പോസ്റ്റര്‍ സിനിമയുടെ ബാനറില്‍ പ്രശാന്തി തിപിര്‍നേനിക്കൊപ്പം നാനിയുടെ യുനാനിമസ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ്. സിനിമയ്ക്ക് എ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ഗംഭീരമായ സാങ്കേതിക സംഘത്തിന്റെ പിന്തുണയോടെ ഒരു വമ്ബന്‍ സിനിമാ അനുഭവം നല്‍കാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.

Comments