ഏകദേശം 50 വര്‍ഷത്തിന് ശേഷം ആദ്യമായി സൂര്യപ്രകാശം കാണുന്ന ഒരു ആമയെ കുറിച്ചുള്ള വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആളുകളെ സ്പര്‍ശിക്കുന്നത്. വളരെ വൈകാരികമായിട്ടാണ് സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ ഇതിനോട് പ്രതികരിക്കുന്നത്. അതിന് കടന്നുപോകേണ്ടി വന്ന ദുരവസ്ഥയില്‍ നിരവധിപ്പേരാണ് സങ്കടവും സഹതാപവും പങ്കുവച്ചത്. പതിറ്റാണ്ടുകളായി ന്യൂജേഴ്സിയിലെ ഒരു വീട്ടില്‍ വളര്‍ത്തിയിരുന്ന ഒരു വൈല്‍ഡ് ഈസ്റ്റേണ്‍ ബോക്സ് ആമയാണ് റോക്കലിന. 1977 -ലാണ് കാട്ടില്‍ നിന്നും റോക്കലിന എന്ന ആമയെ ഈ വീട്ടിലേക്ക് പിടിച്ചുകൊണ്ടു വരുന്നത്. കാട്ടില്‍ കഴിയേണ്ടുന്ന ഈ ആമയെ കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി ഇവിടെ അടുക്കളയിലെ തറയിലാണ് താമസിപ്പിച്ചത്. മാത്രമല്ല, റോക്കലിനയ്ക്ക് ഭക്ഷണമായി നല്‍കിയത് പൂച്ചയ്ക്ക് നല്കുന്ന ക്യാറ്റ് ഫുഡ്ഡാണ്.
അങ്ങനെ ഏകദേശം അഞ്ച് പതിറ്റാണ്ടിന് ശേഷം റോക്കലിനയുടെ ആരോഗ്യം മെച്ചപ്പെടുകയും അവള് ആ അടുക്കളയില്‍ നിന്നും മോചിപ്പിക്കപ്പെടുകയും സൂര്യപ്രകാശത്തിലേക്ക് ഇറങ്ങുകയുമായിരുന്നു. ഗാര്ഡന് സ്റ്റേറ്റ് ടോര്‍ട്ടോയ്സ് എന്ന സംഘടനയാണ് റോക്കലിനയെ രക്ഷിക്കുന്നതിലും പരിചരിക്കുന്നതിലും പ്രധാന പങ്ക് വഹിച്ചത്. ഈ സംഘടന തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ റോക്കലിനയുടെ കഥ ഷെയര്‍ ചെയ്തിരിക്കുന്നത്. ഒപ്പം തന്നെ റോക്കലിനയുടെ ഒരു വീഡിയോയും സംഘടന യൂട്യൂബില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. '1977 മെയ് മാസത്തിലാണ്, ന്യൂജേഴ്സിയില്‍ ഒരു യുവാവ് ഈ ആമയെ പിടികൂടിയത്. ഏകദേശം 50 വര്‍ഷത്തോളം, ഈ ആമ അയാളുടെ കുടുംബത്തിന്റെ അടുക്കളയിലെ തറയില്‍ തന്നെ കഴിഞ്ഞു. ക്യാറ്റ് ഫുഡ്ഡാണ് അതിന് നല്‍കിയിരുന്നത്' എന്നും സംഘടന പറയുന്നു.
ക്യാറ്റ് ഫുഡ്ഡ് മാത്രം കഴിക്കേണ്ടി വന്നതും അടുക്കളയില്‍ നിന്നും പുറത്തേക്കിറക്കാത്തതുമെല്ലാം ആമയ്ക്ക് നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കി. നിര്‍ജ്ജലീകരണം, കാലുകള്‍ വളയുക തുടങ്ങിയവയെല്ലാം അതില്‍ പെടുന്നു. ഒടുവില്‍ സംഘടന ഇടപെട്ട് ആമയ്ക്ക് മോചനം ലഭിക്കുകയും പരിചരണത്തിലൂടെ ആരോഗ്യാവസ്ഥ മെച്ചപ്പെടുകയുമായിരുന്നു. റോക്കലിനയുടെ വീഡിയോയ്ക്ക് അനേകങ്ങളാണ് കമന്റകളുമായി എത്തിയത്. പാവം ആ ആമയുടെ അവസ്ഥ സങ്കല്പിക്കാന് പോലും കഴിയുന്നില്ല എന്ന് അനേകങ്ങളാണ് കമന്റുകള്‍ നല്‍കിയിരിക്കുന്നത്.

Comments