ക്യാമറയും മറ്റും മോഷ്ടിക്കാന്‍ ശ്രമിച്ച കള്ളന്മാരെ ധീരോചിതമായി പിടികൂടി അവ തിരിച്ചെടുത്ത ഫോട്ടോഗ്രാഫര്‍ക്ക് അഭിനന്ദനങ്ങളുമായി സോഷ്യല്‍ മീഡിയ. ഈ ആഴ്ച ആദ്യം സ്പെയിനിലെ ബാഴ്സലോണയിലെ സിയുറ്റാറ്റ് വെല്ല ജില്ലയിലെ അവെനിഡ ഡി ലാ കാറ്റഡ്രലിലാണ് സംഭവം നടന്നത്. ചരിത്രപ്രാധാന്യമുള്ള ഈ സ്ഥലത്ത് ഇഷ്ടം പോലെ ടൂറിസ്റ്റുകള്‍ എത്താറുണ്ട്. അടുത്തിടെ വിവാഹം കഴിഞ്ഞ ഏഷ്യന്‍ ദമ്പതികളുടെ ചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്നു ഇവിടുത്തെ തെരുവുകളില്‍ വച്ച് ചൈനീസ് ഫോട്ടോഗ്രാഫര്‍. ഷൂട്ടിംഗിന്റെ തിരക്കില്‍ ഇവരെല്ലാം മുഴുകിയിരിക്കവേയാണ്, മൂന്ന് അപരിചിതര്‍ പെട്ടെന്ന് അവിടെ എത്തുകയും പ്രൊഫഷണല്‍ ക്യാമറ മോഷ്ടിക്കാന്‍ ശ്രമിക്കുകയും ചെയ്തത്.
കള്ളന്മാര്ക്ക് ക്യാമറ തട്ടിയെടുക്കാന്‍ കഴിഞ്ഞെങ്കിലും ഫോട്ടോഗ്രാഫര്‍ ഉടനെ തന്നെ പ്രതികരിക്കുകയായിരുന്നു. അയാള്‍ കള്ളന്മാരില് ഒരാളെ പിടികൂടി നിലത്ത് വലിച്ചിട്ടു. ആ സമയത്ത് മറ്റ് രണ്ടുപേര്‍ പെട്ടെന്ന് ഓടി രക്ഷപ്പെട്ടു. അപ്പോള്‍ത്തന്നെ ദൃക്സാക്ഷികള്‍ കറ്റാലന്‍ പോലീസിനെ വിളിച്ച് കവര്‍ച്ചയെ കുറിച്ച് പറയുകയായിരുന്നു. റീജിയണല്‍ മോട്ടോര്‍സൈക്കിള്‍ ഗ്രൂപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയപ്പോഴേക്കും, ഫോട്ടോഗ്രാഫര്‍ കള്ളനെ കീഴടക്കിയിരുന്നു.
വടക്കേ ആഫ്രിക്കന്‍ വംശജനായ 27 വയസ്സുള്ള ഒരാളാണ് അറസ്റ്റിലായത് എന്നും ഇയാള്‍ക്കെതിരെ നേരത്തെ തന്നെ വിവിധ കേസുകളുണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കാണാതായ മറ്റ് രണ്ട് പ്രതികളെ കണ്ടെത്താന്‍ പോലീസ് ഇതിനകം തന്നെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫോട്ടോഗ്രാഫര്‍ക്ക് പരിക്കൊന്നും പറ്റിയിട്ടില്ല. ക്യാമറയും മറ്റ് ഉപകരണങ്ങളും അയാള്‍ക്ക് തിരികെ കിട്ടി. ഫോട്ടോഗ്രാഫറുടെ ധീരമായ പ്രവൃത്തി കാണിക്കുന്ന വീഡിയോ ഒരു ചൈനീസ് പത്രപ്രവര്‍ത്തകനാണ് X -ല്‍ (ട്വിറ്റര്‍) പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധിപ്പേരാണ് അതോടെ ഫോട്ടോഗ്രാഫറുടെ ധീരമായ ഈ പ്രവൃത്തിയെ അഭിനന്ദിച്ചുകൊണ്ട് കമന്റുകള്‍ നല്‍കിയത്.

Comments