
തിരുവനന്തപുരം : ഇക്കൊല്ലത്തെ എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് എട്ടു മുതല്‍ 27 വരെ നടക്കും. മാര്‍ച്ച് എട്ടിന് പരീക്ഷ തുടങ്ങി 23 ന് അവസാനിപ്പിക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍, അധ്യാപക സംഘടനാ നേതാക്കളുടെ യോഗത്തില്‍ ഈ തീരുമാനം മാറ്റുകയും ടൈംടേബിളില്‍ മാറ്റം വരുത്തുകയുമായിരുന്നു.
മാര്‍ച്ച് 16 ന് സോഷ്യല്‍ സയന്‍സ് പരീക്ഷ നടത്താനിരുന്നതു മാറ്റി പകരം ഫിസിക്സ് ആക്കിയിട്ടുണ്ട്. പകരം 16 നു നടത്താനിരുന്ന സോഷ്യല്‍ സയന്‍സ് 27 ലേക്ക് മാറ്റി. 14 ഹിന്ദി കഴിഞ്ഞാല്‍ 15 ന് അവധി.
പുതിയ ടൈംടേബിള്‍ ഇപ്രകാരം:-
മാര്‍ച്ച് 8: മലയാളം, ഒന്നാം ഭാഷ പാര്‍ട്ട് വണ്‍
മാര്‍ച്ച് :9 മലയാളം, ഒന്നാം ഭാഷ പാര്‍ട്ട് രണ്ട്
മാര്‍ച്ച് 13: ഇംഗ്ലീഷ്
മാര്‍ച്ച് 14: ഹിന്ദി മാര്‍ച്ച്
മാര്‍ച്ച് 16: ഫിസിക്സ്
മാര്‍ച്ച് 20: കണക്ക്
മാര്‍ച്ച് 22: കെമിസ്ട്രി
മാര്‍ച്ച് 23: ബയോളജി
മാര്‍ച്ച് 27: സോഷ്യല്‍ സയന്‍സ്
മാര്‍ച്ച് 31നു സ്കൂള്‍ അടയ്ക്കും. മോഡല്‍ പരീക്ഷ ഫെബ്രുവരി 13 മുതല്‍ 21 വരെയാണ്. ഐടി പരീക്ഷ ഫെബ്രുവരി 22 മുതല്‍ മാര്‍ച്ച് രണ്ടു വരെ നടത്തും.






