സിദ്ധിഖ്-ലാലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മലയാളചലച്ചിത്രം റാംജിറാവു സ്പീക്കിങ്ങിന്റെ ഹിന്ദി റീമേക്കായിരുന്നു 2000 ല്‍ പുറത്തിറങ്ങിയ ‘ഹേരാ ഫേരി’. സംവിധായകന് പ്രിയദര്ശന് ആയിരുന്നു ചിത്രം ബോളിവുഡില്‍ പുറത്തിറക്കിയത്.
അക്ഷയ് കുമാര്‍, സുനില്‍ ഷെട്ടി, പരേഷ് റാവല്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ ചിത്രത്തിന്റെ രണ്ടാംഭാഗം 2006 ല്‍ പുറത്തിറങ്ങി. ചിത്രത്തിന് മൂന്നാംഭാഗമുണ്ടാകുമെന്ന് പ്രിയദര്ശന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ താന്‍ ഉണ്ടാവില്ലെന്ന വാര്‍ത്തകള്‍ സ്ഥീകരിക്കുകയാണ് പരേഷ് റാവല്‍.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഒരു അഭിമുഖത്തില്‍ സുനില്‍ ഷെട്ടിയാണ് ഹേരാ ഫേരി 3 ല്‍ പരേഷ് റാവല്‍ ഉണ്ടാവില്ലെന്ന സൂചന നല്‍കിയത്. ചിത്രത്തിന്റെ അണിയറപ്രവര്ത്തകരുമായുളള കലാപരമായ ഭിന്നതകളെത്തുടര്‍ന്ന് പരേഷ് റാവല്‍ പിന്മാറുന്നതെന്നായിരുന്നു സുനില്‍ ഷെട്ടി പറഞ്ഞത്. മൂന്നാംഭാഗത്തില്‍ ഉണ്ടാവില്ലെന്ന സുനില്‍ ഷെട്ടിയുടെ വാക്കുകള്‍ ശരിവെച്ച പരേഷ് റാവല്‍ പക്ഷേ ഹേരാ ഫേരി 3 ടീമുമായി അഭിപ്രായഭിന്നതകളുണ്ടെന്ന പ്രചാരണം തളളി.
‘ഹേരാ ഫേരി 3 ല്‍ നിന്ന് വിട്ടുനില്‍ക്കാനുളള എന്റെ തീരുമാനം കലാപരമായ ഭിന്നതകളെത്തുടര്ന്നല്ലെന്ന് വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. സംവിധായകനുമായി യാതൊരു സൃഷ്ടിപരമായ അഭിപ്രായവ്യത്യാസങ്ങളുമില്ലെന്ന് ഞാന്‍ ആവര്‍ത്തിക്കുന്നു. സംവിധായകനായ പ്രിയദര്‍ശനോട് എനിക്ക് അതിയായ സ്നേഹവും ബഹുമാനവും വശ്വാസവുമുണ്ട് ’പരേഷ് റാവല്‍ കുറിച്ചു.
ഹിന്ദി സിനിമയിലെതന്നെ കോമഡി ജോണറില്‍ അതിശയിപ്പിക്കുന്ന പ്രകടനം എന്നാണ് ഹേരാ ഫേരി യിലെ പരേഷ് റാവലിന്റെ അഭിനയത്തെ വിശേഷിപ്പിക്കുന്നത്. മൂന്നാംഭാഗത്തില്‍ പരേഷ് റാവലിന്റെ അസാന്നിധ്യം വലിയ നഷ്ടമായിരിക്കുമെന്നാണ് സിനിമാ ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.

Comments