
സിനിമ വിജയിച്ചതിനു ശേഷമുള്ള ആഘോഷം ഏത് ഭാഷയിലായാലും സാധാരണമാണ്. വിജയാഹ്ളാദം പങ്കുവെയ്ക്കാന്‍ താരങ്ങളും അണിയറ പ്രവര്ത്തകരുമൊന്നിക്കുകയും പരസ്പരം അഭിനന്ദിക്കുകയും ഭക്ഷണം കഴിച്ച് പിരിയുകയുമാണ് സാധാരണ പതിവ്. എന്നാല്‍ ഇളയ ദളപതി വിജയുടെ സിനിമ ആഘോഷങ്ങള്‍ ഇതില്‍ നിന്ന് അല്‍പ്പം വേറിട്ട് നില്ക്കും. കാരണം ആഘോഷങ്ങള്‍ക്ക് പുറമേ എല്ലാവര്ക്കും വിജയുടെ വക പ്രത്യേക സമ്മാനവുമുണ്ട്.
ഭൈരവയുടെ വിജയാഘോഷത്തിലും വിജയ് ഈ പതിവ് തെറ്റിച്ചില്ല. ഭൈരവയിലെ നായിക കീര്‍ത്തി സുരേഷിന് വിജയുടെ സമ്മാനമായി കിട്ടിയത് മനോഹരമായ ബ്രെയ്സ്ലെറ്റ്. വിജയ് തന്നെ അത് കയ്യിലണിഞ്ഞു കൊടുത്തപ്പോള്‍ കീര്‍ത്തിക്കും ഇരട്ടി സന്തോഷം.






