വലിയ ഹൈപ്പോ വമ്പന്‍ ബജറ്റോ ഇല്ലാതെ എത്തുന്ന ചില സാധാരണ സിനിമകള്‍ പ്രേക്ഷകര്‍ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്താറുണ്ട്. ഫീല്‍ ഗുഡ് ഗണത്തില്‍ പെടുത്താവുന്ന അത്തരം സിനിമകള്‍ ആവേശത്തോടെ സ്വീകരിക്കുന്നതിന് പകരം ഹൃദയം തുറന്നാണ് പ്രേക്ഷകര്‍ സ്വീകരിക്കുക. അത്തരത്തിലുള്ള ഒരു സിനിമയാണ് ശശികുമാറും സിമ്രാനും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ടൂറിസ്റ്റ് ഫാമിലി എന്ന തമിഴ് ചിത്രം. അഭിഷാൻ ജീവൻത് സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ബോക്സ് ഓഫിസില്‍ വിജയകൊടി പാറിച്ച് മുന്നേറുന്ന ഈ സിനിമയെ പ്രശംസിച്ച് പല താരങ്ങളും സോഷ്യല്‍ മീഡിയ കുറിപ്പുകള്‍ പങ്കിടുന്നുണ്ട്.
ഇപ്പോഴിതാ തെന്നിന്ത്യൻ സൂപ്പർ താരം നാനിയും ചിത്രത്തെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയ കുറിപ്പ് പങ്കിട്ടിരിക്കുകയാണ്. സംവിധായകൻ അഭിഷാൻ ജീവന്തിനെയും അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും അഭിനന്ദിച്ചാണ് നാനിയുടെ പോസ്റ്റ്. ‘‘ടൂറിസ്റ്റ് ഫാമിലി' ഒരുപാട് നന്മകള് നിറഞ്ഞ ഒരു ചിത്രമാണ്. ഈ ചിത്രം വളരെ ആവശ്യമായിരുന്നു. ലളിതവും ഹൃദയസ്പർശിയായതുമായ സിനിമകളാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ടൂറിസ്റ്റ് ഫാമിലി അതുതന്നെയാണ് നല്‍കുന്നത്. ഈ രത്ന ചിത്രം നിർമിച്ച മുഴുവൻ അഭിനേതാക്കള്‍ക്കും അണിയറപ്രവർത്തകർക്കും നന്ദി...’’ നാനി എക്സില്‍ കുറിച്ചു.

നാനിയുടെ വാക്കുകള്‍ക്ക് നന്ദി അറിയിച്ച് അഭിഷാൻ ജീവൻതും സന്തോഷം പ്രകടിപ്പിച്ചു. ‘‘സർ, ഇത് തികച്ചും അപ്രതീക്ഷിതമായിരുന്നു... പ്രോത്സാഹനത്തിന് വളരെ നന്ദി. നിങ്ങളുടെ ട്വീറ്റ് എനിക്ക് പ്രചോദനമായി...’’ എന്നായിരുന്നു അഭിഷാൻ എക്സില്‍ കുറിച്ചത്.
തമിഴിലെ ഹൃദയസ്പർശിയായ ഈ കോമഡി ഹിറ്റ് ചിത്രമായ ‘ടൂറിസ്റ്റ് ഫാമിലി’ ഇതിനോടകം 75 കോടിയിലധികം രൂപ നേടി. അനധികൃത കുടിയേറ്റത്തെത്തുടർന്ന് തമിഴ്നാട്ടില്‍ അഭയം തേടുന്ന നാലംഗ ശ്രീലങ്കൻ കുടുംബത്തിന്റെ കഥയാണ് ‘ടൂറിസ്റ്റ് ഫാമിലി’ പറയുന്നത്. ശശികുമാറിന്റെ ധർമ്മദാസ് എങ്ങനെ പ്രതിസന്ധികളെ മറികടന്ന് ജീവിതം നയിക്കുന്നു എന്നതാണ് കഥയുടെ ഇതിവൃത്തം. ശശികുമാർ, സിമ്രാൻ, മിഥുൻ ജയ് ശങ്കർ, കമലേഷ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മില്യണ്‍ ഡോളർ സ്റ്റുഡിയോസും ആർ.പി എന്റർടൈൻമെന്റും ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ഷോണ്‍ റോള്‍ഡനാണ്.

Comments