ഫോട്ടോ എടുക്കാനുള്ള ശ്രമത്തിനിടയില്‍ ഇന്ത്യന്‍ വിനോദ സഞ്ചാരിയെ അപ്രതീക്ഷിതമായി ആക്രമിച്ച് കടുവ. തായ്ലന്ഡിലെ ഒരു മൃഗസംരക്ഷണ കേന്ദ്രത്തിലാണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവം നടന്നത്. കടുവ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വിനോദ സഞ്ചാരിയുടെ ക്യാമറയില്‍ പതിഞ്ഞു. കടുവയോടൊപ്പം നിന്ന് ഫോട്ടോ എടുക്കുന്നതിനുള്ള ഒരുക്കത്തിനിടയിലാണ് അപ്രതീക്ഷിതമായി കടുവ വിനോദ സഞ്ചാരിയെ ആക്രമിച്ചത്. മൃഗശാലകള്‍ സന്ദര്‍ശിക്കുമ്പോള്‍ സന്ദര്‍ശകര്‍ പാലിക്കേണ്ട സ്വയം സുരക്ഷയെക്കുറിച്ചും വന്യമൃഗങ്ങളുമായുള്ള അടുത്ത സമ്പര്‍ക്കത്തിലെ അപകട സാധ്യതകളെക്കുറിച്ചും മുന്നറിയിപ്പ് നല്‍കുന്നതാണ് ഈ സംഭവം.
പങ്കുവയ്ക്കപ്പെട്ട വീഡിയോയില്‍ ഒരു വിനോദ സഞ്ചാരി കടുവയുമായി നടന്നു വരുന്ന ദൃശ്യങ്ങളാണ് ഉള്ളത്. ഇവര്‍ക്ക് അരികിലായി തന്നെ നിര്‍ദ്ദേശങ്ങള്‍ കൊടുത്ത് കൊണ്ട് മൃഗശാല ജീവനക്കാരനെയും കാണാം. കടുവയുടെ ചങ്ങലയില്‍ പിടിച്ച് പുറത്ത് തലോടി കൊണ്ടാണ് വിനോദ സഞ്ചാരി നടന്നുവരുന്നത്. തുടര്‍ന്ന് കടുവയ്ക്ക് അരികില്‍ ഇദ്ദേഹം മുട്ടുകുത്തിയിരുന്ന് ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നു. പക്ഷേ, തീര്‍ത്തും അപ്രതീക്ഷിതമായി കടുവ അസ്വസ്ഥനാവുകയും അദ്ദേഹത്തെ ആക്രമിക്കുകയുമായിരുന്നു. അപ്രതീക്ഷിത ആക്രമണത്തില്‍ നിലത്തേക്ക് വീണുപോയ വിനോദ സഞ്ചാരിയുടെ മേല്‍ കടുവ ചാടി വീഴുന്നതും വീഡിയോയില്‍ കാണാം. തുടര്‍ന്നുള്ള ദൃശ്യങ്ങള്‍ വീഡിയോയില്‍ വ്യക്തമല്ലെങ്കിലും വിനോദ സഞ്ചാരിയും ജീവനക്കാരനും ഉച്ചത്തില്‍ ഭയന്ന് നിലവിളിക്കുന്നത് കേള്‍ക്കാം.
വിനോദ സഞ്ചാരിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് ഇയാള്‍ ഇന്ത്യക്കാരനാണ്. കടുവകളുമായി സന്ദര്‍ശകര്‍ക്ക് അടുത്ത് ഇടപഴകാന്‍ സാധിക്കുന്ന തായ്ലന്ഡില് മൃഗശാലകളില്‍ ഒന്നിലാണ് ഈ അപകടം നടന്നത്. ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് മൃഗങ്ങളുമായി അടുത്തിടപഴകാനും സെല്‍ഫി എടുക്കാനും ഭക്ഷണം നല്‍കാനും ഒക്കെ സൗകര്യമുണ്ട്. പക്ഷേ, അത് എത്രമാത്രം സുരക്ഷിതമാണെന്ന ചോദ്യം ഉയര്‍ത്തുന്നതാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്ന സംഭവം. ആക്രമണത്തിനിരയായ വ്യക്തിയുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് കൃത്യമായി വിവരങ്ങള്‍ അധികൃതര്‍ പുറത്തുവന്നിട്ടില്ല. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സ്വന്തം ജീവന് അപകടപ്പെടുത്തിക്കൊണ്ട് ആളുകള്‍ നടത്തുന്ന വീഡിയോ ചിത്രീകരണത്തെക്കുറിച്ച് നിരവധി പേര് വിമര്‍ശനം ഉയര്‍ത്തി.

Comments