
ബ്രസീലിയ : ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറിന് കൊവിഡ് 19 സ്ഥിരീകരിച്ചു. നെയ്മറിന്റെ ക്ലബ്ബായ സാന്റോസ് എഫ്സി തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നിലവില്‍ താരം ചികിത്സയിലാണുള്ളതെന്നും ബ്രസീലിയന്‍ ക്ലബ്ബായ സാന്റോസ് പ്രസ്താവനയില്‍ അറിയിച്ചു.
🚨 Neymar 🇧🇷 est positif au Covid-19 ! 😷
ജൂണ്‍ അഞ്ചിനാണ് നെയ്മറിന് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. തുടര്‍ന്ന് നടത്തിയ മെഡിക്കല്‍ പരിശോധനയില്‍ കൊവിഡ് 19 അണുബാധ സ്ഥിരീകരിക്കുകയായിരുന്നു. രോഗലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയതിനെ തുടർന്ന് വ്യാഴാഴ്ച മുതല്‍ നെയ്മര്‍ പരിശീലനത്തില്‍ നിന്നും മറ്റും വിട്ടുനില്‍ക്കുകയായിരുന്നു. ഇത് രണ്ടാം തവണയാണ് നെയ്മറിന് കൊവിഡ് പിടിപെടുന്നത്. നേരത്തെ 2021 മെയിലും കൊവിഡ് ബാധിച്ചിരുന്നു.


