
കറാച്ചി: പാകിസ്താനിലും ബലൂചിസ്താനിലും വന്‍ഭൂകമ്പം. റിക്ടര്‍ സ്കെയിലില്‍ 6.3 രേഖപ്പെടുത്തി. പാകിസ്താന്റെ തെക്ക്പടിഞ്ഞാരന് നഗരമായ പസാനിയില് നിന്നും 20 കിലോ മീറ്റര്‍ അകലെയാണ് പ്രഭവകേന്ദ്രം.
ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്കാണ് ഭൂചലനമുണ്ടായത്. ആര്‍ക്കും നാശനഷ്ടമോ പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ചലനമുണ്ടായപ്പോള്തന്നെ പരിഭ്രാന്തരായ ജനങ്ങള്‍ പുറത്തേക്ക് ഓടുകയായിരുന്നു. ഉള്‍ഗ്രാമങ്ങളില്‍ എന്തെങ്കിലും അപകടങ്ങള്‍ ഉണ്ടായോ എന്ന് വ്യക്തമല്ല.
ഉത്തരേന്ത്യയിലും കഴിഞ്ഞദിവസം ഭൂചലനം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മൂന്നാഴ്ചകള്‍ക്ക് മുന്‍പ് കറാച്ചിയിലും ഭൂചലനം ഉണ്ടായിരുന്നു. 3.6 ആണ് റിക്ടര്‍ സ്കെയിലില്‍ രേഖപ്പെടുത്തിയിരുന്നു. അന്നും ആര്‍ക്കും പരിക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തില്ല.






